ശ്രദ്ധിക്കുക; പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഒരു ചേരുവ ഹൃദയത്തെ നശിപ്പിക്കുമെന്ന് കാര്‍ഡിയാക് സര്‍ജന്‍

പായ്ക്ക് ചെയ്ത ചില ഭക്ഷണങ്ങളില്‍ ഹൃദയാരോഗ്യത്തെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ചേരുവകള്‍ അടങ്ങിയിട്ടുണ്ട്

ശ്രദ്ധിക്കുക; പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഒരു ചേരുവ ഹൃദയത്തെ നശിപ്പിക്കുമെന്ന് കാര്‍ഡിയാക് സര്‍ജന്‍
dot image

പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങി കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്കും പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ പ്രിയപ്പെട്ടത് തന്നെ. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണെന്ന് പറയുകയാണ് കാര്‍ഡിയോളജിസ്റ്റും ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ദിമിത്രി യാരനോവ്. പായ്ക്ക് ചെയ്തതും അള്‍ട്രാ പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളില്‍ ഹൃദയാരോഗ്യത്തെ പതുക്കെ പതുക്കെ ഇല്ലാതാക്കുന്ന ഒരു ചേരുവയെക്കുറിച്ചാണ് ഡോ. ദിമിത്രി പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പഞ്ചസാര ഹൃദ്രോഗ സാധ്യത സാധ്യത വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് തടസ്സപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദമായി ഡോ. ദിമിത്രി പറയുന്നത് ഇങ്ങനെയാണ്.

' കൊഴുപ്പിനെയും കൊളസ്‌ട്രോളിനേയും ഭയപ്പെടണമെന്നത് വര്‍ഷങ്ങളായി നമ്മള്‍ കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഹൃദയ സ്തംഭനം, ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുണ്ടാകാന്‍ പ്രധാന ഘടകമായി വരുന്ന ഒന്നാണ് പഞ്ചസാര. പാനിയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സോസുകള്‍, തൈര്, പ്രോട്ടീന്‍ ബാറുകള്‍ പോലെയുള്ള ആരോഗ്യകരം എന്ന് തോന്നുന്ന ഭക്ഷണങ്ങളില്‍ പോലും ഷുഗര്‍ ഒരു സാധാരണ അഡിറ്റീവായി ഉപയോഗിക്കുന്നു'.

പഞ്ചസാര ദോഷകരമാകുന്നത് എന്തുകൊണ്ട്

മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല അവ ധമനികളില്‍ വീക്കം ഉണ്ടാക്കുകയും രക്തക്കുഴലുകള്‍ മുറുകാന്‍ കാരണമാവുകയും ഹൃദയ പേശികളെ പതുക്കെ നശിപ്പിക്കുകയും ചെയ്യും. അതോടൊപ്പം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും കൊളസ്‌ട്രോള്‍ വഷളാവുകയും ഗ്ലൂക്കോസ് നിയന്ത്രണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. 2025 ലെ ഒരു ഗവേഷണം അനുസരിച്ച് വ്യായാമം ചെയ്യുന്നവരില്‍പ്പോലും ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രാഗ സാധ്യത 17 ശതമാനവും പക്ഷാഘാത സാധ്യത 9 ശതമാനവും കൊറൊണറി ആര്‍ട്രി രോഗം 23 ശതമാനത്തില്‍ കൂടുതലും കണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ പഞ്ചസാരയുടെ അധിക ഉപയോഗം ഓരോ വര്‍ഷവും ഒരു ദശലക്ഷം പുതിയ ഹൃദ്രാഗ കേസുകള്‍ക്കും 2.2 ദശലക്ഷം ടൈപ്പ് 2 പ്രമേഹ കേസുകള്‍ക്കും കാരണമാകുമെന്ന് ഡോ. ദിമിത്രി പറയുന്നു.

മധുരത്തിന്റെ അളവ് എത്രയാകാം

സ്ത്രീകള്‍ക്ക് ദിവസം 6 ടീസ്പൂണ്‍(ഏകദേശം 100 കലോറി)യും പുരുഷന്മാര്‍ക്ക് 9 ടീസ്പൂണ്‍ (150 കലോറി) മധുരവും ഉപയോഗിക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി വാങ്ങുന്ന ഭക്ഷണങ്ങളുടെ ലേബലുകള്‍ പരിശോധിക്കുകയും കഴിക്കുന്ന പാനിയങ്ങളില്‍ മധുരം കുറച്ച് ഉപയോഗിക്കുകയും ചെയ്യണമെന്ന് ഡോ. യാരനോവ് പറയുന്നു.

Content Highlights :Some packaged foods contain ingredients that are harmful to heart health and overall health of the body.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image