'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ'; കത്തിലൂടെ മിണ്ടിയും പറഞ്ഞും മോഹൻലാലും വി കെ ശ്രീരാമനും

പരിപാടിയിൽ നല്ല തിരക്ക് ഉണ്ടായ കാരണം മോഹൻലാലിനെ അടുത്ത് ചെന്ന് അഭിനന്ദിക്കാൻ കഴിഞ്ഞില്ലെന്നും പകരം അദ്ദേഹത്തിന് ഒരു കത്ത് അയക്കുകയുമായിരുന്നു വി കെ ശ്രീരാമൻ.

'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ'; കത്തിലൂടെ മിണ്ടിയും പറഞ്ഞും മോഹൻലാലും വി കെ ശ്രീരാമനും
dot image

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ 2026 ലെ കുടുംബ സംഗമം കഴിഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെയും, പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയേയും ചടങ്ങിൽ ആദരിച്ചിരുന്നു. ഇപ്പോഴിതാ വേദിയിൽ നിന്നുള്ള രസമകാരമായ ഒരു നിമിഷം പങ്കിടുകയാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ.

പരിപാടിയിൽ നല്ല തിരക്ക് ഉണ്ടായ കാരണം മോഹൻലാലിനെ അടുത്ത് ചെന്ന് അഭിനന്ദിക്കാൻ കഴിഞ്ഞില്ലെന്നും പകരം അദ്ദേഹത്തിന് ഒരു കത്ത് അയക്കുകയുമായിരുന്നു വി കെ ശ്രീരാമൻ. ഇതിന് മറുപടി കത്തിൽ തന്നെ തിരിച്ച് അയക്കുകയാണ് മോഹൻലാൽ. മോഹൻലാൽ എഴുതിയ കത്തും ചിത്രങ്ങളും വി കെ ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ കത്ത് വൈറലായിരിക്കുന്നത്.

അമ്മയുടെ കുടുംബക്കൂട്ടമായിരുന്നു. തിരക്കായിരുന്നു ഇൻഡോറിൽ ക്രിക്കറ്റുകളി ആയിരുന്നു. തിരക്കിലായ കാരണം അടുത്തു ചെന്നില്ല.
ദൂരെയിരുന്നു കടിതം പടച്ചു . ഹനൂമാൻവശം ദാദാ സാഹിബ്ബിന് കൊടുത്തു വിട്ടു. 'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ. അല്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും ബടക്കായാ ചിലരത് തനിയ്ക്കാക്കും.

ആയതിനാൽ പ്രിയനേ ഹാപ്പി ചൂലൻ്റയൻസ് ഡേ' അതായിരുന്നു ഖഠിതം. ഉഠൻ ബെച്ച് മറുബെഡി. '….. തുമ്പിയ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം "കഷ്ടമീ ജീവിത സാഗരി ഗോഗലു ",' എന്നാണ് ശ്രീരാമൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്ത്.

അതേസമയം, എഎംഎംഎയുടെ കുടുംബ സംഗമത്തിൽ മോഹൻലാലിനെ അഭിനന്ദിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലിൻറെ ഗംഭീരമായ ഒരു ശില്പവും താരസംഘടന പ്രദർശിപ്പിച്ചു. ഈ ഫലകം മമ്മൂട്ടിയാണ് അനാച്ഛാദനം ചെയ്യുന്നത്. ഫലകത്തിന്റെ പുറകിലായി മോഹൻലാലിന്റെ എവർ ഗ്രീൻ ചിത്രങ്ങളുടെ പേരുകൾ പതിപ്പിച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയും വേദിയിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: V. K. Sreeraman speaks about his reply to a letter sent to Mohanlal.

dot image
To advertise here,contact us
dot image