'എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനും ഹൃദയം നിറഞ്ഞ ആദരങ്ങൾ'; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെയും, പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയേയും എഎംഎംഎ ആദരിച്ചു.

'എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനും ഹൃദയം നിറഞ്ഞ ആദരങ്ങൾ'; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
dot image

മലയാള സിനിമയിൽ അതിരില്ലാത്ത ആരാധകർ ഉള്ള നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും ആരാധകർ തമ്മിൽ ചെറിയ ഫൈറ്റുകൾ നടക്കാറുണ്ടെങ്കിലും നടമാർ നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ താര സംഘടനയായ എഎംഎംഎയുടെ കുടുംബ സംഗമത്തിൽ മോഹൻലാലിനെ അഭിനന്ദി മമ്മൂട്ടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

'എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനും ഹൃദയം നിറഞ്ഞ ആദരങ്ങൾ അഭിനന്ദങ്ങൾ' എന്നാണ് മമ്മൂട്ടി പറയുന്നത്. മോഹൻലാലിൻറെ ഗംഭീരമായ ഒരു ശില്പവും താരസംഘടന പ്രദർശിപ്പിച്ചു. ഈ ഫലകം മമ്മൂട്ടിയാണ് അനാച്ഛാദനം ചെയ്യുന്നത്. ഫലകത്തിന്റെ പുറകിലായി മോഹൻലാലിന്റെ എവർ ഗ്രീൻ ചിത്രങ്ങളുടെ പേരുകൾ പതിപ്പിച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയും വേദിയിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also Read:

ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയേയും ചടങ്ങിൽ ആദരിച്ചു. എഎംഎംഎയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രിയും എഎംഎംഎയുടെ ഒന്നാമത്തെ മെമ്പറുമായ ശ്രീ സുരേഷ് ഗോപിയുമാണ് നിർവ്വഹിച്ചത്.

Content Highlights: Mammootty congratulates Mohanlal on winning the Dadasaheb Phalke Award. Calls the honour a proud moment for Malayalam cinema. Praises Mohanlal’s long and celebrated career.

dot image
To advertise here,contact us
dot image