

നീണ്ട കാലത്തിന്റെ ഇടവേളക്ക് ശേഷം സെഞ്ച്വറിയുമായി എത്തിയിരിക്കുകയാണ് ബാബർ അസം. 807 ദിനങ്ങൾക്കും 83 ഇന്നിങ്സിനും ശേഷമാണ് ഇന്നലെ ശ്രീലങ്കക്കെതിരെ താരം സെഞ്ച്വറി നേടിയത്. 119 പന്തിൽ 8 ഫോറുകൾ അടക്കം ബാബർ അസം 102 റൺസെടുത്ത് പുറത്താകാതെ നിന്നു.
2023 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ സെഞ്ച്വറിക്ക് ശേഷം ഫോം നഷ്ടപ്പെട്ടത്. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സുകള്‍ കളിച്ച വിരാകോഹ്‌ലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.
83 ഇന്നിങ്‌സുകളായിരുന്നു വിരാട് കോഹ്‌ലിയും സെഞ്ച്വറി വരൾച്ച നേരിട്ടത്. 2019 നവംബർ 23 ന് ബംഗ്ലാദേശുമായി സെഞ്ച്വറി നേടിയ താരം പിന്നീട് സെഞ്ച്വറി നേടുന്നത് 83 ഇന്നിങ്‌സുകൾക്ക് ശേഷം 2022 സെപ്തംബർ എട്ടിനായിരുന്നു.
അതേ സമയം ഏഷ്യന്‍ ബാറ്റ്സ്മാന്‍മാരില്‍, 87 ഇന്നിംഗ്സുകള്‍ സെഞ്ചുറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: Virat against Afghanistan then, Babar against Sri Lanka today;