കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ; വേറിട്ട പ്രമോഷനു 'ഇത്തിരിനേരം'

പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ; വേറിട്ട പ്രമോഷനു 'ഇത്തിരിനേരം'
dot image

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ… നാരായണിക്കും ബഷീറിനും, ഗാഥയ്ക്കും ഉണ്ണിക്കും, റോസിനും ജാക്കിനും, ജാനുവിനും റാമിനും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു… പ്രേക്ഷകരുടെ ഇത്തരം ചിന്തകളെ വീണ്ടും ഉണർത്തുകയാണ് ഇത്തിരി നേരം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. പ്രണയത്തിന്റെ, വിരഹത്തിന്റെ ഒക്കെ വേദനയുടെ പല തലങ്ങളിലേക്ക് പ്രേക്ഷക മനസ്സുകളെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് കറുത്തമ്മയും പരീക്കുട്ടിയും റോസും ജാക്കും ഗാഥയുമൊക്കെ. കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്. നഷ്ട പ്രണയങ്ങൾക്കും ഒരേ വേദനയാണ്. അതുകൊണ്ടുതന്നെയാവാം ഈ കഥാപാത്രങ്ങളുടെ നോവ് നമ്മുടേതായി മാറിയതും. ഇത്തിരി നേരം കൂടി ഇവർക്കൊന്നും കിട്ടിയില്ലെങ്കിലും അഞ്ജനയ്ക്കും അനീഷിനും ഇത്തിരി നേരം കിട്ടുകയാണ്.

അഞ്ജനയായി ഇത്തിരി നേരം എന്ന സിനിമയിൽ എത്തുന്നത് സെറിൻ ശിഹാബ് ആണ്. അനീഷായി റോഷൻ മാത്യുവും. പ്രണയത്തിൽ സമയത്തിനുള്ള മൂല്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു വേറിട്ട പ്രമോഷനുമായി ഇത്തിരിനേരം ടീം പ്രേക്ഷകർക്കിടയിലേക്ക് എത്തിയത്. ഒരു സീരീസ് പോലെയാണ് ഈ നഷ്ട പ്രണയങ്ങളുടെ വീഡിയോ പുറത്തുവിട്ടത്. പ്രണയത്തിൽ രണ്ടാമതൊരു അവസരം ലഭിക്കുന്നതിന്റെ മൂല്യത്തില്‍ ഊന്നിയുള്ളതാണ് ഈ പരസ്യങ്ങള്‍. സൂര്യ ജി കെ എന്ന ആർട്ടിസ്റ്റിന്റെ വരയ്ക്ക്‌ ബേസിൽ ചിട്ടപ്പെടുത്തിയ ചിത്രത്തിൽ നിന്നുള്ള സംഗീതവും വീഡിയോയിലുണ്ട്. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. തിരുവനന്തപുരം നഗരത്തെ പശ്ചാത്തലമാക്കി കൊണ്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ അനീഷിനും അഞ്ജനയ്ക്കും തങ്ങളുടെ പ്രണയം തിരിച്ചുപിടിക്കാൻ ആവുമോ?

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Also Read:

ക്യാമറ: രാകേഷ് ധരൻ, വരികൾ എഴുതി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സിജെ, എഡിറ്റർ : ഫ്രാൻസിസ് ലൂയിസ്‌, സൗണ്ട് ഡിസൈൻ, ലൊക്കേഷൻ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ്: ഫെമിന ജബ്ബാർ, മേക്കപ്പ്: രതീഷ് പുൽപ്പള്ളി, വി എഫ് എക്സ്: സുമേഷ് ശിവൻ, കളറിസ്റ്റ്: ശ്രീധർ വി - ഡി ക്ലൗഡ്, ഡയറക്ടേർസ് അസിസ്റ്റന്റ്: നിരഞ്ജൻ ആർ ഭാരതി, അസ്സോസിയേറ്റ് ഡയറക്ടേർസ്: ശിവദാസ് കെ കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ ആർ, സ്റ്റിൽസ്: ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, ഡിസ്ട്രിബൂഷൻ: ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ: അപ്പു എൻ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഒ: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്.

Content Highlights: ithiri neram movie different promotional video

dot image
To advertise here,contact us
dot image