ഒടുവിൽ ഇംഗ്ലണ്ടും മുട്ടുമടക്കി; ഓസീസിന് വനിതാ ലോകകപ്പിലെ തുടർച്ചയായ 14-ാം ജയം

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ.

ഒടുവിൽ ഇംഗ്ലണ്ടും മുട്ടുമടക്കി; ഓസീസിന് വനിതാ ലോകകപ്പിലെ തുടർച്ചയായ 14-ാം ജയം
dot image

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 245 എന്ന വിജയലക്ഷ്യം 40 .3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.

ഓസീസിനായി ആഷ്‌ലി ഗാർഡ്നർ സെഞ്ച്വറിയുമായും (104), അന്നബെൽ സതർലാൻഡ് (98) റൺസുമായും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റുകളുമായി അന്നബെൽ ബോൾ കൊണ്ടും തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി തംസിൻ 78 റൺസ് നേടി. അലിസെ കാപ്സി 38 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. ടൂർണമെന്റിലെ ഇംഗ്ലണ്ടിന്റെ ആദ്യ തോൽവിയാണ്. വനിതാ ലോകകപ്പ് ചരിത്രത്തിലെ ഓസീസിന്റെ തുടർച്ചയായ 14-ാം ജയം കൂടിയാണിത്.

Content Highlights: England vs Australia, Women's Cricket World Cup

dot image
To advertise here,contact us
dot image