
മുടി മനോഹരമായി കിടക്കുന്നതിന് വേണ്ടി ബൊട്ടോക്‌സും കെരാറ്റിന്‍ ട്രീറ്റ്‌മെന്റും ചെയ്യുന്നത് ഇന്ന് പതിവാണ്. കെമിക്കല്‍ ഉപയോഗിച്ചുള്ളതാണ് ഈ രണ്ടുട്രീറ്റ്‌മെന്റും. മുടിയുടെ സ്ട്രക്ചര്‍ മാറ്റുന്നതിനായി പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡാണ് ഉപയോഗിക്കാറുള്ളത്.
കെരാറ്റിന്‍ ചര്‍മത്തിലും മുടിയിലും നഖത്തിലുമെല്ലാമുള്ള പ്രകൃത്യാലുള്ള പ്രൊട്ടീനാണ്. മുടിയില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് നടത്തുമ്പോള്‍ അല്പം കൂടി കെരാറ്റിന്‍ മുടിയിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത് മുടി കെട്ടുപിണയുന്നത് തടയും, തിളക്കം വര്‍ധിപ്പിക്കും, മുടിക്ക് കരുത്ത് പകരും. നിങ്ങള്‍ക്കുള്ളത് ചുരുണ്ട മുടിയോ അല്ലെങ്കില്‍ വേവി മുടിയോ ആണെങ്കില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതോടെ മുടിയുടെ സ്ട്രക്ടചറും മാറും. അത് സംരക്ഷിക്കാന്‍ ബുദ്ദിമുട്ട് ബി12, സിങ്ക്, ഒമേഗ 3 എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സ്വാഭാവികമായി തലയോട്ടിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്ന ട്രീറ്റുമെന്റുകള്‍ സ്വീകരിക്കുക. അതിനാവശ്യമായ വ്യായാമം ചെയ്യുക.
ഫോര്‍മാല്‍ഡിഹൈഡ് അറിയപ്പെടുന്ന ഒരു കാര്‍സിനോജന്‍ ആണ്. അതായത് കാന്‍സറിന് കാരണമോ, കാന്‌സര് വളരാന് സഹായിക്കുന്നതോ ആയത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ഇതുസംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കണ്ണുകള്‍ക്ക് അസ്വസ്ഥത, തലവേദന, തലകറക്കം, തൊണ്ടവേദന, ചുമ, ശ്വാസംമുട്ട്, നെഞ്ചുവേദന, ഛര്‍ദി, റാഷസ് എന്നിവയ്ക്ക് ഇതുകാരണമാകും.
പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡ് എന്ന് നേരിട്ട് സൂചിപ്പിക്കാതെ ആല്‍ഡിഹൈഡ്, ബോണ്ടഡ് ആല്‍ഡിഹൈഡ്, ഫോര്‍മിക് ആല്‍ഡിഹൈഡ്, മെഥനെജിയോള്‍, മെഥനാള്‍, മീഥൈല്‍ ആല്‍ഡിഹൈഡ് തുടങ്ങിയ പേരുകളിലായിരിക്കും സൂചിപ്പിക്കുക.
ഫോര്‍മാല്‍ഡിഹൈഡ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉള്ളവരാണെങ്കില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റിന് പകരം സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ബ്ലോ ഡ്രൈയറാണ്. ഒലിവ് ഓയില്‍, അര്‍ഗന്‍ ഓയില്‍, കോക്കനട്ട് ഓയില്‍, ഷീ ബട്ടര്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ ഉയോഗിക്കാം.
കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ മുടിക്കും വേണം പരിചരണം
കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞാല്‍ 72 മണിക്കൂറിന് ശേഷം മാത്രം മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ- മൂന്നോ തവണ മാത്രം മുടി കഴുകുക. സള്‍ഫേറ്റ് ഇല്ലാത്ത, പാരബിന്‍ ഇല്ലാത്ത, സോഡിയം ക്ലോറൈഡ് ഇല്ലാത്ത ഷാമ്പൂ മാത്രം ഉപയോഗിക്കുക. മുടി മുറുക്കി കെട്ടിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.ക്ലോറിന്‍ വെള്ളത്തിലോ, ഉപ്പുവെള്ളത്തിലോ മുടി കഴുകാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക.
കെരറ്റിന്‍ ട്രീറ്റ്‌മെന്റിന് ശേഷം മുടിയില്‍ എണ്ണ തേക്കുന്നത് ഒഴിവാക്കണം. പകരം ഹെയര്‍ സിറം ഉപയോഗിക്കാം. മുടി ടവല്‍ ഉപയോഗിച്ച് കെട്ടിവച്ച് ഉണക്കരുത്. മുടി ചീകാനായി വലിയ ചീര്‍പ്പുകള്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ സില്‍ക്ക് തലയണകള്‍ ഉപയോഗിക്കുക. മുടി വീണ്ടുമ ഹീറ്റ് ചെയ്യുകയോ, അയേണ്‍ ചെയ്യുകയോ പാടില്ല, ക്ലിപ്പുകള്‍ ഉപയോഗിക്കാതെ ഇരിക്കുക.
Content Highlights: Keratin Treatment Care in 2025 You Should Know