അടുക്കളയിലെ ഈ വസ്തു ഭക്ഷണത്തില്‍ വിഷം കലര്‍ത്തും

ചില കാര്യങ്ങളൊക്കെ നിസ്സാരമായിരിക്കും പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടമാകും

അടുക്കളയിലെ ഈ വസ്തു ഭക്ഷണത്തില്‍ വിഷം കലര്‍ത്തും
dot image

ടുക്കളയില്‍ നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുന്ന രീതിയും അവ സൂക്ഷിക്കുന്ന രീതിയുമെല്ലാം ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പല വീടുകളിലും പച്ചക്കറികള്‍ അരിഞ്ഞതും പഴവര്‍ഗ്ഗങ്ങളും, തയ്യാറാക്കിയ ഭക്ഷണവും എല്ലാം പ്ലാസ്റ്റിക് പാത്രങ്ങളിലും കണ്ടെയ്‌നറുകളിലും നിറച്ച് വയ്ക്കാറുണ്ട്. എന്നാല്‍ ഈ പ്ലാസ്റ്റിക് പാത്രങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിലേക്ക് വിഷവസ്തുക്കള്‍ കലര്‍ത്തുന്നവയാണ്. അത് എങ്ങനെയാണെന്നും അതിന്റെ ഗൗരവകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അറിയാം.

രാവിലെ ചൂട് ചായയോ കാപ്പിയോ കുടിക്കുന്നവരില്‍ പലരും പ്ലാസ്റ്റിക് കപ്പിലേക്ക് ചായ പകര്‍ന്ന് കുടിക്കുന്നവരാണ്. എന്നാല്‍ നിങ്ങള്‍ പ്ലാസ്റ്റിക് കപ്പിലേക്ക് ചൂടുള്ളത് എന്തെങ്കിലും ഒഴിക്കുമ്പോള്‍ കപ്പില്‍ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ പാനീയങ്ങളില്‍ കലരാന്‍ കാരണമാകുന്നു.

മനുഷ്യശരീരത്തില്‍( പ്ലാസന്റെയിലും പുരുഷന്മാരുടെ ബീജത്തിലും വരെ) മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇവ ശരീരത്തില്‍ പ്രവേശിക്കുന്ന ഉറവിടമാണ് ഭക്ഷണം. മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെ സ്വാഭാവികമായ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു. കാലിഫോര്‍ണിയയിലെ ഹാര്‍വാര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും പരിശീലനം ലഭിച്ച ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.

എങ്ങനെയാണ് വിഷാംശം ഭക്ഷണത്തില്‍ കലരുന്നത്

പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം ചൂടാക്കുക, പ്ലാസ്റ്റിക് കപ്പുകളില്‍ ചൂടുളള പാനിയങ്ങള്‍ കുടിക്കുക, അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ പ്ലാസ്റ്റിക്ക് പാത്രത്തില്‍ സൂക്ഷിക്കുക എന്നീ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. ഇവയെല്ലാം മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്താന്‍ കാരണമാകും.

Also Read:

എങ്ങനെ വിഷവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നത് തടയാം

ചൂടുള്ള പാനീയങ്ങള്‍ കുടിക്കാന്‍ ചില്ല് ഗ്ലാസോ സെറാമിക് പാത്രങ്ങളോ ഉപയോഗിക്കുക.

ചൂടുള്ള ഭക്ഷണവസ്തുക്കള്‍ തണുത്തതിന് ശേഷം പ്ലാസ്റ്റിക് പാത്രത്തിലേക്ക് പകര്‍ന്നുവയ്ക്കാന്‍ ശ്രദ്ധിക്കുക. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കുക.

മൈക്രോപ്ലാസ്റ്റിക്കുകള്‍ ഹോര്‍മോണ്‍ തകരാര്‍ ഉണ്ടാക്കുന്നു.

മൈക്രോപ്ലാസ്റ്റിക് ശരീരത്തില്‍ ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ' ഒരാളുടെ ഹോര്‍മോണുകള്‍, ശരീരത്തിന്റെ ഭാരം, മാനസികാവസ്ഥ, ഊര്‍ജ്ജം എന്നിവയെ യൊക്കെ ഇതിലെ രാസവസ്തുക്കള്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ അടുക്കളയില്‍നിന്ന് എത്രയയും വേഗം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപേക്ഷിക്കുക.

Content Highlights :Plastic containers are leaching toxins into your food.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image