പ്രഭാതഭക്ഷണം പ്രൊട്ടീന്‍ ഷെയ്ക്ക് മാത്രമാണോ? എളുപ്പം നോക്കിയാല്‍ ആരോഗ്യം നശിക്കും

വൈകിയുണരുന്ന പലരും ഒഴിവാക്കാന്‍ ശ്രമിക്കുക പ്രഭാത ഭക്ഷണമാണ്. പ്രകരം ബ്രഞ്ച് കഴിക്കും.

പ്രഭാതഭക്ഷണം പ്രൊട്ടീന്‍ ഷെയ്ക്ക് മാത്രമാണോ? എളുപ്പം നോക്കിയാല്‍ ആരോഗ്യം നശിക്കും
dot image

ജോലിസമയം കഴിഞ്ഞാലും തീരാത്ത ജോലികള്‍, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, അതിനൊപ്പം കുടുംബ കാര്യങ്ങള്‍.. തൊഴില്‍ ജീവിതവും കുടുംബ ജീവിതവും ഒന്നിച്ചുകൊണ്ടുപോകാന്‍ കഷ്ടപ്പെടുകയാണ് പലരും. കൃത്യമായി ടൈം മാനേജ്‌മെന്റ് ചെയ്യാനറിയാത്തവര്‍ കൂടിയാണെങ്കില്‍ ഒന്നിനും നേരമില്ലാതെ നിന്നുവിയര്‍ക്കും. വൈകിയുണരുന്ന പലരും ഒഴിവാക്കാന്‍ ശ്രമിക്കുക പ്രഭാത ഭക്ഷണമാണ്. പ്രകരം ബ്രഞ്ച് കഴിക്കും. ചിലരാകട്ടെ പ്രഭാത ഭക്ഷണം പാചകം ചെയ്യാന്‍ മടിച്ച് പ്രൊട്ടീന്‍ ഷെയ്ക്ക് പോലുള്ള എളുപ്പവഴികളിലേക്ക് നീങ്ങും.

പ്രൊട്ടീന്‍ ധാരാളമടങ്ങിയ പ്രഭാതഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് ആരോഗ്യ വിദഗ്ധര്‍. ഊര്‍ജനഷ്ടം കുറയ്ക്കാനും, വയര്‍ നിറഞ്ഞ സംതൃപ്തി നല്‍കാനും പ്രൊട്ടീന്‍ ധാരാളമടങ്ങിയപ്രഭാത ഭക്ഷണത്തിലൂടെ സാധിക്കും. ശരീരകലകളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനും മറ്റും ഏറ്റവും അത്യാവശ്യമായ മാക്രോ ന്യൂട്രിയന്റാണ് പ്രൊട്ടീന്‍. പക്ഷെ പാചകം ചെയ്യാനുള്ള നേരമില്ലാത്തതിനാലും എളുപ്പവും മറ്റും നോക്കി പലരും ഇന്ന് ആശ്രയിക്കുന്നത് നേരത്തേ പറഞ്ഞതുപോലെ പ്രൊട്ടീന്‍ ഷെയ്ക്കിനെയാണ്. ഒരു സ്‌കൂപ്പ് പ്രൊട്ടീന്‍ പൗഡറും കുറച്ചുപാലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്താല്‍ പ്രൊട്ടീന്‍ ഷെയ്ക്ക് റെഡി. തയ്യാറാക്കാന്‍ വെറും രണ്ടുമിനിറ്റ് മാത്രം മതി, ശരീരത്തിലേക്ക് ഒരു ദിവസം 30 ഗ്രാം പ്രൊട്ടീന്‍ ലഭിക്കുകയും ചെയ്യും. അതായത് അഞ്ചുമുട്ട തിന്നാല്‍ ലഭിക്കുന്ന ഫലം.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും നിത്യവും പ്രഭാത ഭക്ഷണം പ്രൊട്ടീന്‍ ഷെയ്ക്ക് മാത്രമായി ഒതുക്കിയാല്‍ ശരീരത്തില്‍ സ്വാഭാവികമായും പ്രൊട്ടീന്‍ ആവശ്യത്തിന് ലഭിക്കുമെങ്കിലും മറ്റ് പോഷകങ്ങള്‍ അതായത് ഫൈബര്‍, കാര്‍ബ്‌സ്, ആരോഗ്യദായമായ കൊഴുപ്പ് എന്നിവയൊന്നും ലഭിക്കാതെ വരും. അതിനാല്‍ പ്രൊട്ടീന്‍ ഷെയ്ക്ക് ഒരിക്കലും ഒരു സമ്പൂര്‍ണ മീല്‍ ആയി പരിഗണിക്കാന്‍ സാധിക്കില്ല.

കാലക്രമേണ ഈ അസന്തുലിതാവസ്ഥ മെറ്റബോളിസത്തെയും ഉന്മേഷത്തെയും ദഹനത്തെയുമെല്ലാം ബാധിക്കാന്‍ തുടങ്ങും. ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നതിന് വേണ്ടിയാണ് നാം പ്രഭാതഭക്ഷണം കഴിക്കുന്നത്. പ്രൊട്ടീന്‍ മാത്രം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ കാര്‍ബോ ഹൈഡ്രൈറ്റ്‌സ് കഴിക്കുമ്പോള്‍ കിട്ടുന്ന പെട്ടന്നുള്ള ഊര്‍ജം ശരീരത്തിന് ലഭിക്കില്ല. നിങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെടാം, മാനസികനിലയെ ബാധിച്ചേക്കാം, പഞ്ചസാരയോട് വല്ലാത്ത ആര്‍ത്തി തോന്നുന്നതിനും കാരണമാകും.

അതുപോലെ പല പ്രൊട്ടീന്‍ പൗഡറുകളിലും കൃത്രിമ മധുരം ചേര്‍ത്തിട്ടുണ്ട്. ഇത് വയറിന്റെ ആരോഗ്യത്തെ ബാധിക്കും. ഇതുമാത്രം കഴിക്കുന്നത് വയര്‍വീര്‍ക്കലിലേക്ക് നയിക്കും. അതുകൊണ്ട് നിങ്ങളുടെ പ്രൊട്ടീന്‍ ഷെയ്ക്കിലേക്ക് ഓട്‌സ്, നട് ബട്ടര്‍, വിത്തുകള്‍, ഒരു പിടി സ്പിനാച്ച് എന്നിവയെല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം. വാഴപ്പഴം, ബെറികള്‍സ ആപ്പിള്‍, തുടങ്ങിയവ ചേര്‍ത്തുനല്‍കാം. ചിയ സീഡ്‌സും ഫ്‌ളാക്‌സ് സീഡ്‌സും വിശപ്പ് കെടുത്തുകയും ഹോര്‍മോണ്‍ ബാലന്‍സിനെ സഹായിക്കുകയും ചെയ്യും.

Content Highlights: Protein Shake for Breakfast: A Healthy Habit or Hype?

dot image
To advertise here,contact us
dot image