ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ; നല്ല ബാക്ടീരിയകളെയും ഇല്ലാതാക്കുമോ?

ദന്താരോഗ്യത്തെ മെച്ചപ്പെടുത്തുന്ന വായ്ക്കുള്ളിലെ സൂക്ഷ്മാണുവ്യവസ്ഥയെ ടൂത്ത് പേസ്റ്റ് ഉപയോഗം നശിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

dot image

നിങ്ങള്‍ ഏത് ടൂത്ത്‌പേസ്റ്റ് ആണ് ഉപയോഗിക്കുന്നത്? … വെറുതെ ചോദിച്ചതല്ല, ദന്താരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലുതേയ്ക്കുന്നത് ഗുണത്തിനൊപ്പം ദോഷവും വരുത്തിവയ്ക്കുമെന്നാണ് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദന്താരോഗ്യത്തെ മെച്ചപ്പെടുത്തുന്ന വായ്ക്കുള്ളിലെ സൂക്ഷ്മാണുവ്യവസ്ഥയെ ടൂത്ത് പേസ്റ്റ് ഉപയോഗം നശിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍സിഎസ്‌ഐ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നുള്ള ഗവേഷകരായ നിയാം കോഫെ, ആല്‍ബെര്‍ട്ട് ലിയങ്, ഇസ്‌ബെല്‍ ഒലെഗാറിയോ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

നമ്മുടെ വായ്ക്കുള്ളില്‍ എഴുന്നൂറില്‍ അധികം ബാക്ടീരില്‍ സ്പീഷിസുകള്‍ ആണ് ഉള്ളത്. ഇവ ദന്താരോഗ്യത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, പിഎച്ച് ലെവല്‍ നിയന്ത്രിക്കുക, ദഹനം, പ്രതിരോധം, വീക്കം എന്നിവയെയും നിയന്ത്രിക്കുന്നുണ്ട്. ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ചേരുവകള്‍ ഇതിനെല്ലാം സഹായിക്കുന്ന ബാക്ടീരിയകള്‍ക്ക് ഹാനികരമാണെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെ വളരാന്‍ സഹായിക്കുന്നബയോഫിലിം എന്ന സ്റ്റിക്കി ലെയര്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ടൂത്ത്‌പേസ്റ്റ് കണ്ടുപിടിക്കപ്പെട്ടതും ഉപയോഗിച്ച് തുടങ്ങിയതും. മിക്ക ടൂത്ത്‌പേസ്റ്റിലെയും പ്രധാന ഘടകം ഫ്‌ലൂറോയ്ഡ് ആണ്. ഇത് ഇനാമലിനെ ശക്തിപ്പെടുത്തി ദന്തക്ഷയം ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ദന്തക്ഷയത്തിന്റെ പ്രധാന കാരണമായ, സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്ടീരിയയെ തടയാന്‍ കെല്പുള്ളവയാണ് ഫ്‌ലൂറോയ്ഡുകള്‍. എന്നാല്‍ പല ആധുനിക ടൂത്ത്‌പേസ്റ്റുകളിലും ഉപയോഗിക്കുന്ന ആന്റിബാക്ടീരിയല്‍ സംയുക്തങ്ങള്‍ നല്ല ബാക്ടീരിയ-മോശം ബാക്ടീരിയ എന്ന വേര്‍തിരിവില്ലാതെ എല്ലാത്തരം ബാക്ടീരിയകളെയും ഇല്ലാതാക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. ദന്തക്ഷയം ഉണ്ടാക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനൊപ്പം തന്നെ ദന്താരോഗ്യം മെച്ചപ്പെടുത്തേണ്ടവയെയും ഇല്ലാതാക്കുന്നു. ഇത് വായയുടെ സ്വാഭാവിക പ്രതിരോധശക്തി ഇല്ലാതാക്കുന്നു. ഇത് വായ്‌നാറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

ഇക്കാരണങ്ങളാല്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗം അവസാനിപ്പിക്കണം എന്നല്ല പഠനത്തില്‍ പറയുന്നത്. മറിച്ച് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണ്. ഫ്‌ളൂറോയ്ഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ടുനേരം ബ്രഷ് ചെയ്യണമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് വായ്ക്കുള്ളില്‍ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയും.

ദന്താരോഗ്യത്തില്‍ പല്ലിന് മാത്രമല്ല സ്ഥാനം. മികച്ച ഡയറ്റും പിന്തുടരേണ്ടതുണ്ട്. മധുരം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്‌കരിച്ച സ്‌നാക്കുകള്‍ എന്നിവ ഒഴിവാക്കി ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കണം. പുകവലി, സമ്മര്‍ദം എന്നിവ ഒഴിവാക്കണം.

Content Highlights: Is Your Toothpaste Killing Good Bacteria? The Oral Health Implications

dot image
To advertise here,contact us
dot image