
ഒരു ദിവസം മുഴുവന്‍ ചായ കുടിച്ച് ജീവിക്കാന്‍ പറഞ്ഞാല്‍ അതിന് റെഡിയാണ് പല ചായ പ്രേമികളും. എണ്ണിയാല്‍ ഒടുങ്ങാത്ത വെറൈറ്റി ചായകളും ലഭ്യമാണ്. ചായ ഉണ്ടാക്കുന്നതില്‍ പലര്‍ക്കും പല സ്റ്റൈലുണ്ടെന്നതും ചായയോടുള്ള ഇഷ്ടത്തിനൊരു കാരണമാണ്. ചിലര്‍ക്ക് സ്‌ട്രോങ് വേണം, ചിലര്‍ക്ക് നോര്‍മല്‍, മറ്റു ചിലര്‍ക്ക് വിത്ത്ഔട്ട്… ഒരു ചായക്കടയില്‍ ചെന്നാല്‍ അങ്ങനെ ഒരുപാട് വ്യത്യസ്തമായ ചായ രുചികള്‍ ഇഷ്ടപ്പെടുന്നവരെയും കാണാം.
രാവിലെ എഴുന്നേല്‍ക്കുമ്പോഴെ ചായ കുടിച്ചാണ് പലരുടെയും ഒരു ദിവസം തന്നെ തുടങ്ങുന്നത്. അത് പാടില്ലെന്ന് പലര്‍ക്കും അറിയില്ല. ഈ രീതി ദഹനക്കേടിനും മലബന്ധത്തിനും കാരണമാകും. രാവിലത്തെ ഭക്ഷണത്തിനൊപ്പം മാത്രം ചായ കുടിക്കാന്‍ ശീലിക്കുക. മാത്രമല്ല ഒന്നോ രണ്ടോ അതില്‍ കൂടുതല്‍ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അതങ്ങ് നിര്‍ത്തണം.
ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടിയുള്‍പ്പെടെ അതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ കൂടുതല്‍ തിളപ്പിക്കാന്‍ പാടില്ല. മസാല ചായ ഉണ്ടാക്കുമ്പോള്‍ അടക്കം ഇത്തരത്തില്‍ തിളപ്പിച്ചാല്‍ ചായപ്പൊടിയും മറ്റ് ചേരുവുകളും കയ്പ്പ് രുചിക്ക് ഇടയാക്കും. ഇത് കഫീന്‍ അമിതമായി ഉത്പാദിക്കാന്‍ കാരണമാകും. ചായയിലെ ടാന്നിന്‍ ശരീരത്തില്‍ അമിതമായി എത്തിയാല്‍, അത് ഇരുമ്പ് ആഗീരണം ചെയ്യാനുള്ള കഴിവിനെ ഇല്ലാതാക്കും മാത്രമല്ല ഇതിലെ കഫീന്‍ നിര്‍ജ്ജലീകരണത്തിനും വഴിവയ്ക്കും. മാത്രമല്ല ഭക്ഷണത്തിന് പിന്നാലെയുള്ള ചായ കുടി അസിഡിറ്റി കൂടി ഉണ്ടാക്കുമെന്നതിനാല്‍ ആ ശീലവും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Content Highlights: Drinking too much tea is bad for health