'സൺ സ്ക്രീൻ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് പ്രചാരണം', യാഥാർത്ഥ്യമെന്ത്?

സത്യത്തിൽ സൺ സ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുമോ? ഗവേഷകര്‍ എന്താണ് പറയുന്നതെന്ന് നോക്കാം.

dot image

കുറച്ച് കാലങ്ങളായി നമ്മുടെ ശീലങ്ങളുടെ ഭാഗമായി മാറിയിരിക്കുന്ന ഒന്നാണ് സൺ സക്രീൻ. മുൻപ് ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായിരുന്നു, എന്നാൽ പിന്നീട്, കോവിഡിനൊക്കെ ശേഷം നിരവധി ആളുകളാണ് സൺ സ്‌ക്രീൻ പോലുള്ള സ്കിന്‍ കെയര്‍ പ്രൊഡക്ടുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ, സൺ സ്‌ക്രീനിന് ആവശ്യക്കാർ കൂടിയതോടെ അതിന്റെ ആരോഗ്യവശത്തെ കുറിച്ചും ആളുകൾ അന്വേഷിക്കാൻ തുടങ്ങി. സൺ സ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയും, ആളുകളെ പരിഭ്രമിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്? സത്യത്തിൽ സൺ സ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുമോ. നമുക്ക് പരിശോധിക്കാം.

സൺ സ്‌ക്രീനിൽ ഓക്‌സിബെൻസോൺ, അവോബെൻസോൺ തുടങ്ങിയ മാരകവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും, ഇവ ചർമത്തിലൂടെ ശരീരത്തിനകത്ത് പ്രവേശിച്ച് രോഗങ്ങളുണ്ടാക്കും എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്ന പ്രചാരണം. ഇത് വൃക്കരോഗം, കരൾ രോഗം എന്നിവയിൽ തുടങ്ങി കാൻസറിൽ വരെ എത്തുമെന്നും പ്രചാരണങ്ങളുണ്ട്.

നിലവിൽ രണ്ട് തരത്തിലുള്ള സൺ സ്‌ക്രീനുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. മിനറൽ സൺ സ്‌ക്രീനും, കെമിക്കൽ സൺ സ്‌ക്രീനും. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് പോലുള്ള ആക്ടീവ് മിനറലുകൾ ചർമത്തെ പൊതിഞ്ഞ് പിടിക്കുകയും, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ തടയുകയുമാണ് ഇവ ചെയ്യുന്നത്.

നിലവിൽ കെമിക്കൽ സൺ സ്‌ക്രീനുകള്‍ക്കാണ് വില്ലൻ പരിവേഷമുള്ളത്. ചർമത്തിൽ പുരട്ടുന്ന സൺ സ്‌ക്രീനിൽ നിന്ന് രക്തത്തിലേക്ക് കെമിക്കലുകൾ കലരുന്നുവെന്നും ഇത് കാൻസറിന് കാരണമാകുമെന്നുമാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം.

എന്നാല്‍, യുഎസ്സിലെ ഫെഡറൽ ഏജൻസിയായ എന്നാൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) നടത്തിയ പഠനങ്ങളിലൊന്നും ഇത്തരത്തിൽ കാൻസർ സാധ്യത കണ്ടെത്താനായിട്ടില്ല. കൂടാതെ വെയിലിൽ ഇറങ്ങുമ്പോൾ നിർബന്ധമായും സൺ സ്‌ക്രീൻ ഉപയോഗിക്കണമെന്നും ഇവർ നിർദേശിക്കുന്നുണ്ട്. കെമിക്കൽ സൺസ്‌ക്രീനുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചെറിയ അളവിൽ രക്തത്തിൽ കലരാനുള്ള സാധ്യതകളുണ്ടെങ്കിലും, ഇവ ഒരു തരത്തിലും മനുഷ്യശരീരത്തിൽ കാൻസർ കോശങ്ങൾ വളരാൻ കാരണമാകില്ല. സൺ സ്‌ക്രീൻ ഉപയോഗിച്ചാൽ കാൻസർ ഉണ്ടാകുമെന്ന് ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കാനായിട്ടില്ല.

Content Highlight; Do Sunscreens Cause Cancer? The Truth Behind Social Media Claims

dot image
To advertise here,contact us
dot image