
ചിലരെ കണ്ടിട്ടില്ലേ ഉറങ്ങിയാലും ഉറങ്ങിയാലും മതിയാവില്ല. അമിതമായ ക്ഷീണം, ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിട്ടും ഭാരം കൂടി വരുന്നു. മുടികൊഴിച്ചില്‍ , വിഷാദം, ഉത്കണ്ഠ, ആര്‍ത്തവം ക്രമംതെറ്റി വരിക, കൊളസ്‌ട്രോളിലുള്ള ഏറ്റക്കുറച്ചില്‍. ഈ ലക്ഷണങ്ങളുമായിട്ടാണ് പലരും ഡോക്ടറെ കാണാന്‍ എത്തുന്നത്. ഈ ലക്ഷണങ്ങള്‍ തൈറോയ്ഡിനുള്ള സാധ്യതയെയാണ് എടുത്തുകാട്ടുന്നത്. തൈറോയ്ഡ് രോഗം തിരിച്ചറിഞ്ഞ് അതിനെ കൃത്യമായി പ്രതിരോധിച്ച് നിര്‍ത്താന്‍ സാധിക്കും. തൈറോയ്ഡ് ഗ്രന്ധിക്ക് എന്തെങ്കിലും പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിലും വ്യത്യാസം ഉണ്ടാകും. ഹോര്‍മോണിന്റെ അളവ് കുറഞ്ഞുപോകുന്നതിനെ ഹൈപ്പോ തൈറോയ്ഡിസം എന്നും തൈറോയിഡ് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയെ ഹൈപ്പര്‍ തൈറോയിഡിസം എന്നുമാണ് പറയുന്നത്.
ഇവയ്ക്ക് ഓരോന്നിനും ഒരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം,ശബ്ദത്തിലെ പതര്‍ച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടികൊഴിച്ചില്‍ എന്നിവയാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍.
എന്നാല്‍ ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ അമിത ക്ഷീണം, അമിത വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ധിക്കുക, വിറയല്‍, ചൂട്, ഉത്കണ്ഠ, മാസമുറയിലെ വ്യത്യാസങ്ങള്‍ , കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവയാണ്.
മുടിയുടെയും ചര്‍മ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ വളരെയധികം അത്യാവശ്യമാണ്. മുടി വരളുകയും പൊട്ടിപോവുകയും ചര്‍മം കട്ടിയുളളതും വരണ്ടതുമായി കാണപ്പെടുന്നതും തൈറോയിഡിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ക്ക് പാരമ്പര്യവും ഒരു കാരണമാണ്. കുടുംബത്തില്‍ പിതാവ്, മാതാവ്, സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കില്‍ മുന്‍കരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.
(തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഭക്ഷണവും മരുന്നും കഴിക്കേണ്ടതാണ്)
Content Highlights :Pay attention to these symptoms.. you will know how much thyroid you have affected