
വെജ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിതാ ഒരു വെറൈറ്റി വിഭവം. കൊച്ചമ്മിണീസ് സാമ്പാര്‍ പൗഡര്‍ കൊണ്ട് മഷ്‌റൂം കൂട്ടു കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്‍
മഷ്‌റൂം - 250 gm
മഞ്ഞള്‍ പൊടി - 1 ടി സ്പൂണ്‍
മുളക് പൊടി - 2 t spoon
ചെറിയുള്ളി - 100 gm
ഗരം മസാല പൊടി - 100gm
മുരിങ്ങക്ക, പടവലങ്ങ, ഉരുളക്കിഴങ്ങ് -50 gm വീതം
കൊച്ചമ്മിണീസ് സാമ്പാര്‍ പൊടി - 2 t spoon
തക്കാളി നുറുക്കിയത് - 1 എണ്ണം
ഉപ്പ് - പാകത്തിന്
തേങ്ങ -100gഗ്രാം
പാകം ചെയ്യുന്ന വിധം
250ഗ്രാം മഷ്‌റൂം അല്പം വെളിച്ചെണ്ണയില്‍ നന്നായി വഴറ്റി മാറ്റി വയ്ക്കുക. ശേഷം തേങ്ങ പൊടിയായി തിരുമ്മിയത് ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ചെറിയ ഉള്ളി ഇവ ചേര്‍ത്ത് മൂപ്പിച്ച് എടുക്കുക. ഈ കൂട്ട് മയത്തില്‍ അരച്ച് മുരിങ്ങക്ക, പടവലങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി ഇവ ചെറുതായി നുറുക്കിയതില്‍ ചേര്‍ത്ത് വേവിക്കുക. പാകമായ ശേഷം 1 table spoon നെയ്യ് ചൂടാക്കി കൊച്ചമ്മിണീസ് സാമ്പാര്‍ പൊടി വഴറ്റി ഈ കൂട്ടിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് വഴറ്റിയ മഷ്‌റൂം ചേര്‍ക്കുക. കടുക് താളിച്ച് ചേര്‍ത്ത് ഉപയോഗിക്കാം.
Content Highlights: kochamminis ruchiporu 2025 mushrroom curry