
മൈസൂര്‍ പാക്ക് മൈസൂരിലെ ഒരു തനത് മധുരപലഹാരമാണ്. മൈസൂര്‍ പാക്കില്‍ പാകിസ്താന്‍ റഫറന്‍സ് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പലഹാരത്തിന്റെ പേര്‍ മൈസൂര്‍ ശ്രീ എന്ന് മാറ്റിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞ മാസം കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാണ് പേര് മാറ്റത്തിന് തീരുമാനമുണ്ടായത്. മൈസൂര്‍ പാക്കിന്റേത് മാത്രമല്ല ജയ്പൂരിലെ നിരവധി പലഹാരങ്ങളുടെ പേര് മാറ്റിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇപ്പോഴിതാ മൈസൂര്‍ പാക്കിന്‍റെ പേര് മാറ്റരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിഭവം ആദ്യമായി തയ്യാറാക്കിയ വ്യക്തിയുടെ കൊച്ചുമകന്‍ നടരാജ്. മൈസൂർ കൊട്ടാരത്തിലെ രാജാവ് കൃഷ്ണരാജ വാഡിയാർ നാലാമന്റെ ഭരണകാലത്തായിരുന്നു മൈസൂർ പാക്ക് ആദ്യമായി ഉണ്ടാക്കിയത്. അന്ന് കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മാടപ്പയായിരുന്നു മൈസൂര്‍ പാക്ക് തയ്യാറാക്കുന്നത്. ''ഈ പലഹാരത്തെ മൈസൂര്‍ പാക്ക് എന്ന് മാത്രമെ വിളിക്കാവൂ.. നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ ഇതിന് മറ്റൊരു പേര് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.'' നടരാജ് വ്യക്തമാക്കി.
മൈസൂര്‍ പാക്ക് മൈസൂരിലെ ഒരു തനത് മധുരപലഹാരമാണ്. മൈസൂര്‍ കൊട്ടാരത്തിലെ രാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ ഭരണകാലത്തായിരുന്നു മൈസൂര്‍ പാക്ക് ആദ്യമായി ഉണ്ടാക്കിയത്. അന്നത്തെ കൊട്ടാരത്തിലെ പാചകക്കാരനായിരുന്നു ഈ വിഭവം തയ്യാറാക്കുന്നത്.
'പാക്ക' എന്ന കന്നഡയിലെ വാക്കില്‍ നിന്നാണ് മൈസൂര്‍ പാക്ക് എന്ന പലഹാരത്തിന് പേര് വന്നത്. പാക്ക എന്നാല്‍ കന്നഡയില്‍ പഞ്ചസാര ലായിനി എന്നാണ് അര്‍ത്ഥം. മൈസൂരില്‍ നിര്‍മ്മിച്ച മധുരപലഹാരം എന്ന നിലയിലാണ് മൈസൂര്‍ പാക്ക് എന്ന പേര് വന്നത്.'' നടരാജ് പറഞ്ഞു.
മൈസൂര്‍ പാക്ക് വെറുമൊരു മധുര പലഹാരം മാത്രമല്ലെന്നാണ് ഇതേ കുടുംബത്തിലെ നാലാം തലമുറയിലെ അംഗമായ സുമേഗ് പറയുന്നത്. മൈസൂരിനെയും കര്‍ണാടകയെയും സംബന്ധിച്ച് ഈ പലഹാരം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടലപ്പൊടി, പഞ്ചസാര, നെയ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മധുരപലഹാരമാണ്. ഇത് വളരെ മൃദുവും സ്വാദിഷ്ടവുമാണ്. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ജനപ്രിയവും പ്രധാനപ്പെട്ടതുമായ പലഹാരം കൂടിയാണ് മൈസൂര്‍ പാക്ക്.
Content Highlight; "Mysore Pak Must Keep Its Name," Says Inventor's Great-Grandson Amid Renaming Controversy