മോദിയുടേത് ലളിതമായ ഭക്ഷണരീതി, ഭക്ഷണത്തെ ബഹുമാനിക്കുന്നയാള്‍: സഞ്ജീവ് കപൂര്‍

ഇന്ത്യയിലെ മുന്‍നിര പാചക വിദഗ്ധരില്‍ ഒരാളാണ് സഞ്ജീവ് കപൂര്‍

dot image

ഇന്ത്യയിലെ മുന്‍നിര പാചക വിദഗ്ധരില്‍ ഒരാളാണ് സഞ്ജീവ് കപൂര്‍. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത ഖാന ഖസാന എന്ന പാചക പരിപാടിയിലൂടെയാണ് അദ്ദേഹം എല്ലാവര്‍ക്കും സുപരിചതനായത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി പാചകം ചെയ്ത തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറയുകയാണ്. മഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് അബുദാബി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിക്കായി ഭക്ഷണം തയ്യാറാക്കിയ പ്രത്യേക അവസരത്തെക്കുറിച്ച് സഞ്ജീവ് കപൂര്‍ സംസാരിച്ചത്.

അദ്ദേഹത്തിന്റേത് വളരെ ലളിതമായ ഭക്ഷണ രീതിയാണെങ്കിലും അദ്ദേഹം ഭക്ഷണത്തെ വളരെയധികം ബഹുമാനിക്കുന്ന ആളാണെന്നും സഞ്ജീവ് പറഞ്ഞു. ഒരു സ്ഥലത്തിന്റെ സംസ്‌കാരം മനസ്സിലാക്കുന്നത്, ഭക്ഷണത്തിലൂടെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ഭക്ഷണങ്ങളായ ഹമ്മസ്, ഫുള്‍ മേഡം എന്നിവയ്‌ക്കൊപ്പം പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളും മോദി ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും അഭിമുഖത്തില്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു.

Content Highlights: sanjeev kapoor recalls cooking for pm

dot image
To advertise here,contact us
dot image