
കണ്ണാടി പോലെ തിളങ്ങുന്ന മുഖം! സൗന്ദര്യത്തെ വർണക്കാൻ കവികളും എഴുത്തുകാരും ചർമത്തെ കണ്ണാടിയുമായി ഉപമിക്കുന്നത് ശ്രദ്ധയിൽപ്പെടാറില്ലെ. കണ്ണാടി പോലെ തിളങ്ങുന്ന ചർമം ആളുകളുടെ ആഗ്രഹമാണ്. പണ്ടൊക്കെ കേരളത്തിൽ കവികൾ മുഖത്തെ കണ്ണാടിയോട് ഉപമിക്കുന്നത് നമ്മൾ കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഗ്ലാസ് സ്‌കിൻ എന്ന പേരിൽ വീണ്ടും ഈ ട്രെൻഡ് ആളുകളിലേക്ക് എത്തിക്കുകയാണ് കൊറിയൻ ദൃശ്യാവിഷ്‌കാരങ്ങൾ. ഇതിലെ അഭിനേതാക്കളുടെ മുഖം ഗ്ലാസ് പോലെ തിളങ്ങുന്നത് കാണുമ്പോൾ പലർക്കും എന്താണ് ഇതെന്ന് അറിയാൻ ഒരു കൗതുകമുണ്ടാകും. ഗ്ലാസ് സ്‌കിൻ പോലെ നമ്മുടെ ചർമവും തിളങ്ങുമോ.. നമുക്ക് നോക്കാം.
കൊറിയ, ചൈന തുടങ്ങിയ ആളുകളുടെ ചർമത്തിന് ജനിതകപരമായി ഉണ്ടാകുന്ന ചില പ്രത്യേകതകൾ ഗ്ലാസ് സ്‌കിൻ ഉണ്ടാകാൻ സഹായിക്കുന്നതാണ്. എന്നാൽ നമ്മുടെ ചർമത്തിന് ഈ പ്രത്യേകതകൾ കുറവായതിനാൽ ഇത് സാധ്യമാകുമോ? ഗ്ലാസ് സ്‌കിൻ എന്നാൽ ജലാംശമുള്ള തിളങ്ങുന്ന ചർമം എന്നാണ് അർത്ഥം. കൃത്യമായ രീതിയിൽ ചില കാര്യങ്ങൾ ചർമത്തിന് വേണ്ടി ചെയ്താൽ ഇത് ആർക്കും ഉണ്ടാക്കിയെടുക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
ഗ്ലാസ് സ്‌കിൻ സ്വന്തമാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
തൈര്
മുഖത്ത് പുരട്ടാൻ ഏറ്റവും നല്ലൊരു വസ്തു എല്ലാ അടുക്കളയിലും സുലഭമായി കിട്ടുന്ന ഒന്നാണ്, സംഭവം മറ്റൊന്നുമല്ല. തൈരാണ്. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും. എങ്ങനെയെന്ന് നോക്കാം.
കഞ്ഞിവെള്ളം
കഞ്ഞി വെള്ളം വളരെ നിസ്സാരമായി കാണുന്നവരാണ് നമ്മൾ. പനി വന്നാൽ ക്ഷീണത്തിനു ഇതിനേക്കാൾ നല്ലൊരു ഔഷധമില്ല. പക്ഷെ കക്ഷിയുടെ സൗന്ദര്യ സംരക്ഷത്തെക്കുറിച്ച് എത്ര പേർക്കറിയാം? കൊറിയൻ സുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ ഏറ്റവും മുന്നിലാണ് കഞ്ഞി വെള്ളം. മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കഞ്ഞി വെള്ളം. മുഖം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞി വെള്ളം കൊണ്ടുള്ള കൊറിയൻ സുന്ദരിമാരുടെ രഹസ്യകൂട്ടുകൾ ബെസ്റ്റാണ്.
Content Highlight; Glass Skin: Can You Really Achieve That Flawless Glow?