ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍; വെറൈറ്റി ലുക്കില്‍ ജാന്‍വി കപൂര്‍

അടാര്‍ വെറൈറ്റി എന്ന് ആരാധകര്‍

dot image

ബോളിവുഡിന്റെ പ്രിയനടി അന്തരിച്ച ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. അമ്മയെ പോലെ അഭിനയരംഗമാണ് ശ്രീദേവിയും തെരഞ്ഞെടുത്തിരിക്കുന്നത്.

അഭിനയം പോലെ തന്നെ ഫാഷന്‍ ലോകം ഉറ്റുനോക്കുന്ന താരമാണ് ജാന്‍വി കപൂര്‍. ഫാഷന്റെ വിവിധ മേഖലകളില്‍ തന്റേതായ പരീക്ഷണങ്ങള്‍ നടത്താന്‍ ജാന്‍വി ശ്രമിക്കാറുണ്ട്.

സാരികളിലാണ് വേദികളില്‍ കൂടുതലും ജാന്‍വിയെ കാണാറുള്ളതെങ്കിലും മോഡേണ്‍ ഔട്ട്ഫിറ്റുകളിലും വിവിധയിടങ്ങളില്‍ എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്‌സ് ഹെയര്‍ കട്ടും, റെഡ് ബോഡി കോണ്‍ ഷോര്‍ട്ട് ഗൗണും അണിഞ്ഞ് ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങള്‍ക്കായി ജാന്‍വി പോസ് ചെയ്തിരിക്കുന്നത്.

ജാന്‍വി ഇത്തവണ കാന്‍ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഫ്രഞ്ച് റിവേരയില്‍ ഇഷാന്‍ ഖട്ടര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കൊപ്പമുള്ള ഹോംബൗണ്ട് എന്ന സിനിമയുടെ പ്രദര്‍ശനത്തിനായാണ് ജാന്‍വി കപൂര്‍ എത്തിയത്. പിങ്ക് നിറത്തിലുള്ള തരുണ്‍ തഹിലിയാനി സാരിയില്‍ റെഡ് കാര്‍പെറ്റില്‍ അരങ്ങേറ്റം കുറിച്ച നടി, തുടര്‍ന്നുള്ള ഏതാനും അവതരണങ്ങള്‍ക്ക് ആര്‍ക്കൈവല്‍ വൈഎസ്എല്‍, ഡിയോര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Content Highlights: janhvi kapoor bold trending instagram post

dot image
To advertise here,contact us
dot image