Top

നിരന്തരം ഒടിടിയില്‍; പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ വിലക്ക്

ഇന്ന് നടന്ന സിനിമ തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്

23 Oct 2021 8:49 AM GMT
ഫിൽമി റിപ്പോർട്ടർ

നിരന്തരം ഒടിടിയില്‍; പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ വിലക്ക്
X

നടന്‍ പൃഥ്വിരാജിന്റെ് സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തീയേറ്റര്‍ ഉടമകള്‍ രംഗത്ത്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ റിലീസ്‌ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് നടന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

അതേസമയം, സാഹചര്യങ്ങളാണ് ഒടിടി തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനകം പൃഥ്വിരാജിന്റെ മൂന്ന് സിനിമകളാണ് ഒടിടിയില്‍ റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസ് ആണ് ആദ്യ ചിത്രം. പിന്നീട് കുരുതിയും ഭ്രമവും തീയേറ്റര്‍ കാണാതെ പോയി. മൂന്ന് ചിത്രങ്ങളും ആമസോണ്‍ പ്രൈംമിലൂടെയാണ് പ്രദര്‍ശനം നടത്തിയത്.

അതേസമയം, ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വി തന്നെയാണ്. ചിത്രവും ഒടിടി റിലീസായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മരക്കാര്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒടിടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂര്‍ നോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ ഉയര്‍ത്തി.

Next Story

Popular Stories