Top

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ആലോചന

2020 ഏപ്രിലിലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്

10 March 2022 9:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ആലോചന
X

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ താമസ കുടിയേറ്റ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം സമര്‍പ്പിച്ചു. നിയമ ലംഘകര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാന്‍ അവസരം ഒരുക്കണമെന്ന നിര്‍ദേശമാണ് താമസ കുടിയേറ്റ വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 1,50,000 ഓളം പേര്‍ അനധികൃതമായി കഴിയുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഏപ്രിലിലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ കേവലം 25000 പേര്‍ മാത്രമാണ് അന്ന് അവസരം പ്രയോജനപ്പെടുത്തിയത്.

STORY HIGHLIGHTS: Kuwait plans to declare amnesty for illegal immigrants

Next Story