കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈദ് അവധി ദിനങ്ങളിൽ പുതിയ ഷെഡ്യൂളുകൾ
ഏപ്രിൽ 28നും മെയ് 7നും ഇടയിലായി 2800 വിമാന ഷെഡ്യൂളുകൾ ക്രമീകരിച്ചു
28 April 2022 10:22 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റ് സിറ്റി : ഈദ്- ഉൽ-ഫിത്തർ അവധി ദിനങ്ങളായ ഏപ്രിൽ 28 നും മേയ് 7 നും ഇടയിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുതിയ ഷെഡ്യൂളുകൾ ക്രമീകരിച്ചു. അവധി ദിനങ്ങളായ 9 ദിവസങ്ങളിലും പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്താണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനം എടുത്തത്.
ഏപ്രിൽ 28 നും മെയ് 7 നും ഇടയിലായി 2800 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഡിജിസിഎ വക്താവ് എഞ്ചിനീയർ സാദ് അൽ ഒതൈബി അറിയിച്ചു. 1400 പുറപ്പെടലുകളും 1400 ആ?ഗമനങ്ങളുമാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇതിനായി എയർലൈൻ 76 വിമാനങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
2,07,760 യാത്രക്കാർ മറ്റു രാജ്യങ്ങളിലേക്ക് പുറപ്പെടുമെന്നും 1,44,380 പേർ രാജ്യത്തേക്കെത്തിച്ചേരുമെന്നുമാണ് കണക്കുകൾ. ഈ വിലയിരുത്തൽ പ്രകാരം 9 ദിവസങ്ങളിലായി 3,52,140 യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തുക.
STORY HIGHLIGHTS: IN EID HOLIDAYS NEW SHEDULES FROM KUWAIT INTERNATIONAL AIRPORT