Top

തടയുമെന്ന് യുവമോര്‍ച്ച; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ഡിവൈഎഫ്‌ഐ

ഡോക്യുമെന്ററി പ്രദര്‍ശനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സ്വിച്ച് ഓണ്‍ ചെയ്തു

24 Jan 2023 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തടയുമെന്ന് യുവമോര്‍ച്ച; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ഡിവൈഎഫ്‌ഐ
X

കോഴിക്കോട്: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ഇടതുസംഘടനകളുടെ നീക്കം തടയുമെന്ന് യുവമോര്‍ച്ച. സംസ്ഥാന പ്രസിഡന്റ് സി ആര്‍ പ്രഭുല്‍ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററി പ്രദര്‍ശനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സ്വിച്ച് ഓണ്‍ ചെയ്തു. കോഴിക്കോട് മുതലക്കുളം സരോജ് ഭവന് പുറത്ത് പൊലീസ് കാവലിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. ബിബിസി ഡോക്യുമെന്ററി തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലും പ്രദര്‍ശിപ്പിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ക്യാംപസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം രാജ്യദ്രോഹപരമാണെന്നായിരുന്നു യുവമോര്‍ച്ചയുടെ പ്രതികരണം. ഇത്തരം നീക്കങ്ങളെ യുവമോര്‍ച്ച പ്രതിരോധിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.

Story highlights: Yuvamorcha said that BBC documentary screening will block

Next Story