Top

വെഞ്ഞാറമൂട് ആംബുലൻസ് അപകടം; ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

10 Oct 2022 4:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെഞ്ഞാറമൂട് ആംബുലൻസ് അപകടം; ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു
X

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ തലക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പോത്തൻകോട് സ്വദേശി അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അലംകൃതയുടെ അച്ഛൻ ഷിബു സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വഴിയരികിൽ നിൽക്കുമ്പോൾ ആംബുലൻസ് ബൈക്കിൽ ഇടിച്ചത് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ 6:20 ഓടെ വെഞ്ഞാറമൂട് ജുമാ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന പോത്തൻകോട് സ്വദേശികളായ ഷിബുവും മകൾ അലംകൃതയും തെറിച്ചുവീണു. ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബു മരണപ്പെടുകയായിരുന്നു.

കട്ടപ്പനയിൽ നിന്നും രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തിരിച്ചു പോവുകയായിരുന്നു ആംബുലൻസ്. അപകടം നടക്കുമ്പോൾ മെയിൽ നേഴ്സ് വിളയിൽ സ്വദേശി അമൽ ആയിരുന്നു ആംബുലൻസ് ഓടിച്ചത്. ഡ്രൈവർ പട്ടം കേദാർ നഗറിലെ വിനീത് ഉറങ്ങുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറുടെയും വാഹനമോടിച്ച നേഴ്സിന്റെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അപകട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.

STORY HIGHLIGHTS: Venjarammoodu Ambulance Accident four-year-old girl died

Next Story