ജനങ്ങളെ പരിഹസിച്ച് കൊണ്ടുള്ള കോപ്രായമെന്ന് എല്‍ഡിഎഫ്; കോര്‍പ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
മേയര്ക്കൊപ്പമെന്ന ബാനര്‍ ഉയര്‍ത്തി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
19 Nov 2022 11:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബഹളം. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ബാനറുകളും പ്ലക്കാര്ഡകളും കരിങ്കൊടിയുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ പ്രതിഷേധം തുടരുകയാണ്. ആര്യ രാജേന്ദ്രന് അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം തുടരുന്നത്.
മേയര്ക്കൊപ്പമെന്ന ബാനര്‍ ഉയര്‍ത്തി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഭരണസമിതിയുടെ നേട്ടങ്ങളും കൗണ്‍സിലര്‍മാര്‍ എണ്ണിപ്പറഞ്ഞു. മേയറെ അപമാനിച്ച ജെബി മേത്തറിനെതിരെയും കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ജനങ്ങളെ പരിഹസിച്ച് കൊണ്ടുള്ള കോപ്രായമാണ് സമരത്തിലൂടെ നടക്കുന്നതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.