Top

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് നിയമ പോരാട്ടം ശക്തമാക്കാനൊരുങ്ങി അതിജീവിത

25 Sep 2022 2:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് നിയമ പോരാട്ടം ശക്തമാക്കാനൊരുങ്ങി അതിജീവിത
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് നിയമ പോരാട്ടം ശക്തമാക്കാനൊരുങ്ങി അതിജീവിത. ഹൈക്കോടതി വിധിക്കെതിരെ അടുത്തയാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സിബിഐ കോടതി മൂന്നിൽ നിന്നും പ്രിൻസിപൾ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

ജഡ്ജ് സ്ഥലം മാറുമ്പോൾ കേസ് മാറ്റുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹണി എം വർഗ്ഗീസ് ജഡ്ജായ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹണി എം വർഗീസ് പക്ഷപാതപരമായി പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് അതിജീവിത പരാതി ഉന്നയിച്ചിരുന്നു.

ജഡ്ജിയുടെ ഭർത്താവിന് കേസിലെ എട്ടാം പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത വാദിച്ചിരുന്നു. ജഡ്ജിയുടെ ഭർത്താവ് ഉൾപ്പെടെ സംശയമുനയിലായ പാവറട്ടി എക്സൈസ് കസ്റ്റഡി മരണം പിടിവള്ളിയാണെന്ന ദിലീപിന്റെ ഇടനിലക്കാരന്റെ ശബ്ദരേഖ ഇതിൻറെ തെളിവാണെന്നാണ് അതിജീവിതയുടെ വാദം.

ഹണി എം വർഗീസ് ഒഴികെയുള്ള ഏത് ജഡ്ജിയുടെ കോടതിയിലേക്ക് കേസ് മാറ്റുന്നതിൽ പരാതിയില്ലെന്നാണ് അതിജീവിതയുടെ നിലപാട്. തുടരന്വേഷണത്തിന്റെ അധിക കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ഉടൻ തുടങ്ങാനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനം. ജനുവരി 30 നകം കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശിച്ചിരുന്നു.

STORY HIGHLIGHTS: Survivor is about to file an appeal in the Supreme Court seeking a change of court in the actress case

Next Story

Popular Stories