Top

'വീണ്ടെടുക്കാന്‍ പോയത് സ്വപ്‌നയുടെ സെക്‌സ് വീഡിയോ അല്ല'; ഒളിവില്‍ അല്ലെന്ന് ഷാജ് കിരണും ഇബ്രാഹിമും

സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അത് വീണ്ടെടുക്കാന്‍ ചെന്നൈയില്‍ പോകുന്നതെന്നും ഷാജ് കിരണ്‍

11 Jun 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടെടുക്കാന്‍ പോയത് സ്വപ്‌നയുടെ സെക്‌സ് വീഡിയോ അല്ല; ഒളിവില്‍ അല്ലെന്ന് ഷാജ് കിരണും ഇബ്രാഹിമും
X

കൊച്ചി: തങ്ങള്‍ ഒളിവിലല്ലെന്ന് അറസ്റ്റിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നും മൊഴിമാറ്റാന്‍ തന്നെ സ്വാധീനിച്ചെന്ന് സ്വപ്‌ന ആരോപിച്ച ഷാജ് കിരണും ഇബ്രാഹിമും. ഇപ്പോള്‍ ചെന്നൈയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സ്വപ്‌നയുമായി ബന്ധപ്പെട്ട ഡിലീറ്റഡ് വീഡിയോ വീണ്ടെടുക്കാനാണ് തങ്ങള്‍ ചെന്നൈയിലേക്ക് പോകുന്നതെന്നും ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ബിനാമിയാണ് ഷാജ് കിരണ്‍ എന്ന് കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ പത്രസമ്മേളനത്തില്‍ സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജും സുഹൃത്ത് ഇബ്രാഹിമും ഒളിവിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

തന്റെ ഫോണില്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്വപ്‌നയെ കാണാന്‍ പോയപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണ് അത്. അത് സ്വപ്‌നയ്ക്ക് വളരെ ദൂഷ്യം ചെയ്യും എന്നതിനാല്‍ അത്മസുഹൃത്ത് എന്ന നിലയില്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അത് വീണ്ടെടുക്കാന്‍ ചെന്നൈയില്‍ പോകുന്നതെന്നും ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വീണ്ടെടുത്താല്‍ അത് മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നും സ്വപ്‌ന പത്ര സമ്മേളനത്തില്‍ ആരോപിച്ച 'സെക്‌സ്' വീഡിയോ അല്ല അതെന്നും ഷാജ് പറഞ്ഞു.

ആര്‍ക്ക് വേണ്ടിയാണ് സ്വപ്‌ന രഹസ്യമൊഴി നല്‍കിയതെന്നും എച്ച്ആര്‍ഡിഎസിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും സ്വപ്‌ന പറയുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. അറസ്റ്റിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നും ഷാജ് കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Shaj Kiran and Ibrahim travels to Chennai to retrieve a video related to Swapna Suresh

Next Story