Top

'സച്ചിന്‍ സെഞ്ച്വുറിയടിച്ചത് പോലെ ഇടതുപക്ഷം തൃക്കാക്കരയിൽ സെഞ്ച്വുറിയടിക്കും'; ജോ ജോസഫിന് വേണ്ടി വോട്ടഭ്യാർത്ഥിച്ച് ഷൈജു ദാമോദരൻ; വൈറൽ വീഡിയോ

കേരളത്തിന്റെ പ്രിയങ്കരനായ നായകന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറി തികയ്ക്കാന്‍ പോവുകയാണ്.

21 May 2022 9:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സച്ചിന്‍ സെഞ്ച്വുറിയടിച്ചത് പോലെ ഇടതുപക്ഷം തൃക്കാക്കരയിൽ സെഞ്ച്വുറിയടിക്കും; ജോ ജോസഫിന് വേണ്ടി വോട്ടഭ്യാർത്ഥിച്ച് ഷൈജു ദാമോദരൻ; വൈറൽ വീഡിയോ
X

തൃക്കാക്കര: എൽഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം കൂട്ടി തൃക്കാക്കരയിൽ പ്രചരണത്തിനിറങ്ങി സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ. സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളം സെഞ്ച്വുറിയടിക്കും. കേരളത്തിന്റെ പ്രിയങ്കരനായ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സെഞ്ച്വുറി തികയ്ക്കുമെന്നും ഷൈജു ദാമോദരൻ പറയുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ജോ ജോസഫിന്റെ പ്രചരണത്തിനായാണ് കൊച്ചി സ്വദേശി കൂടിയായ ഷൈജു ദാമോദരൻ എത്തിയത്. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സിപിഐഎമ്മിന്റെ വിവിധ നേതാക്കളും മന്ത്രിമാരും തൃക്കാക്കരയിൽ എത്തിയിട്ടുണ്ട്.

ഷൈജു ദാമോദരന്റെ വാക്കുകൾ,

'പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറിയടിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ കേരളം സെഞ്ച്വുറി അടിക്കാന്‍ പോവുകയാണ്. കേരളത്തിന്റെ പ്രിയങ്കരനായ നായകന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറി തികയ്ക്കാന്‍ പോവുകയാണ്. അഭിമാനത്തോടെ എന്റെ ഫുട്‌ബോള്‍ ആരാധകരെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുകയാണ്, തൃക്കാക്കര നിയോജമണ്ഡലത്തിലെ 88ാം നമ്പര്‍ ബൂത്തിലെ 970 ക്രമനമ്പര്‍ ഷൈജു ദാമോദരന്‍ എന്നാണെങ്കില്‍, ആ വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായിരിക്കും നല്‍കുക.'



STORY HIGHLIGHTS: Shaiju Damodaran Told Request to Votes for Jo Joseph in Thrikkakara

Next Story