Top

കെ- ഫോണ്‍ സൗജന്യ കണക്ഷന്‍; എസ്‌സി, എസ്ടി സംവരണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

പതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്കു കണക്ഷന്‍ ഉറപ്പാക്കും

2 Sep 2022 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ- ഫോണ്‍ സൗജന്യ കണക്ഷന്‍; എസ്‌സി, എസ്ടി സംവരണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
X

തിരുവനന്തപുരം: കെ ഫോണ്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതില്‍ സംവരണം ഉറപ്പാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനം സംവരണവുമാണ് ഏര്‍പ്പെടുത്തുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എന്ന തോതിലാണ് കണക്ഷന്‍ നല്‍കുക. ഇതിലൂടെ പതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്കു കണക്ഷന്‍ ഉറപ്പാക്കും. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നേരത്തെ ഒരു നിയോജകമണ്ഡലത്തിലെ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനായിരുന്നു തീരുമാനം. എസ്‌സി വിഭാഗത്തില്‍ ആളുകളില്ലെങ്കില്‍ 10 ശതമാനം കൂടി എസ്ടി വിഭാഗത്തിന് നല്‍കും. ഒപ്പം എസ്ടി വിഭാഗത്തില്‍ കണക്ഷനുകള്‍ നല്‍കിയില്ലെങ്കില്‍ ആ മൂന്ന് ശതമാനം കൂടി അതേ നിയോജക മണ്ഡത്തിലെ എസ്ടി വിഭാഗക്കാര്‍ക്ക് നല്‍കും. മണ്ഡലത്തില്‍ രണ്ടു വിഭാഗവുമില്ലെങ്കില്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും.

പൗരന്റെ അടിസ്ഥാന അവകാശമായി ഇന്റര്‍നെറ്റിനെ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ ഫോണ്‍. ഇതിന്റെ ഭാഗമായാണ് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കാനായി കെ-ഫോണ്‍ പദ്ധതി ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്. വമ്പന്‍ കേബിളുകള്‍ വൈദ്യുതി തൂണുകള്‍ വഴി ബന്ധിപ്പിച്ച് 2,600 കിലോമീറ്റര്‍ ദൂരമാണ് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 2,045 കിലോമീറ്റര്‍ ദൂരം കേബിള്‍ സ്ഥാപിച്ചു കഴിഞ്ഞതായാണ് സര്‍ക്കാര്‍ അറിയിച്ചത്.

Story Highlights: SC ST Reservation for K-phone free connection

Next Story