Top

'ഹൈദരലി തങ്ങളുടെ ജീവിതത്തില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്'; സോണിയാ ഗാന്ധിയുടെ സന്ദേശവുമായി നേരിട്ടെത്തി രാഹുല്‍

പാണക്കാട് നേരിട്ടെത്തി അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

7 March 2022 9:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈദരലി തങ്ങളുടെ ജീവിതത്തില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്; സോണിയാ ഗാന്ധിയുടെ സന്ദേശവുമായി നേരിട്ടെത്തി രാഹുല്‍
X

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പാണക്കാട് നേരിട്ടെത്തി അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേതാവെന്നതിനൊപ്പം തന്നെ സാമുദായിക രംഗത്തും ഒരുപോലെ തിളങ്ങിയ നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹൈദരലി തങ്ങളുടെ ജീവിതത്തില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാത മുസ്‌ലിം ലീഗ് അധ്യക്ഷനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാദിഖലി തങ്ങളും പിന്തുടരുമെന്ന് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുശോചനക്കുറിപ്പുമായാണ് രാഹുല്‍ പാണക്കാട് എത്തിയത്. ഹൈദരലി തങ്ങള്‍ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു. ഒരു സമുദായത്തിന്റെ മാത്രം നേതാവായിരുന്നില്ല അദ്ദേഹമെന്നും സോണിയാ ഗാന്ധി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

മലപ്പുറത്ത് നിന്നും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി വയനാട്ടിലേയ്ക്ക് പോയി. കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണയെത്തിയപ്പോള്‍ വയനാട്ടിലെ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു.

മണ്ഡലത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഓഫീസും മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും രാഹുല്‍ ഉദ്ഘാടനം ചെയ്യും. നാളെ കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മടങ്ങും.

STORY HIGHLIGHTS: Rahul Gandhi pays homage to Panakkad Thangal

Next Story