Top

കോഴിക്കോട് വീടിനുള്ളില്‍ അമ്പതുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അയല്‍വാസി തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത

അമ്പതുകാരനായ ബാബുവിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്

26 Jan 2023 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് വീടിനുള്ളില്‍ അമ്പതുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അയല്‍വാസി തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത
X

കോഴിക്കോട്: വീടിനുള്ളില്‍ അമ്പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. അമ്പതുകാരനായ ബാബുവിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Story Highlights: Police Started Investigation On Kozhikode Middle Aged Mans Death

Next Story