Top

ഗാനമേളയ്ക്കിടെ തര്‍ക്കം; കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

പ്രതികളെ തിരിച്ചറിഞ്ഞന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു

25 Sep 2022 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാനമേളയ്ക്കിടെ തര്‍ക്കം; കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
X

കൊച്ചി : കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയുടെ ഇടയിലാണ് സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ട രാജേഷ് ലേസര്‍ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു. പരിപാടി കാണാനെത്തിയ രണ്ട് പേര്‍ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് സംഘാടകര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അവിടെ നിന്ന് പുറത്താക്കി. പരിപാടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ ഇരുവരും സംഘാടകരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ കല്ലുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചു. അത് രാജേഷിന്റെ സുഹൃത്തകള്‍ തടഞ്ഞു. ഈ സമയം 30 വയസ് പ്രായം തോന്നിക്കുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് രാജേഷിനെ കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: Police investigation started kaloor case

Next Story