Top

കാണാതായ യുവതിയെ അഞ്ചു വര്‍ഷത്തിന് ശേഷം കണ്ടെത്തി; കണ്ടെത്തല്‍ പുനരന്വേഷണത്തില്‍

ഈ കാലയളവിലൊന്നും തമിഴ്‌നാട്ടിലുള്ള ബന്ധുക്കളുമായി ഒന്നും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല

9 Nov 2022 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാണാതായ യുവതിയെ അഞ്ചു വര്‍ഷത്തിന് ശേഷം കണ്ടെത്തി; കണ്ടെത്തല്‍ പുനരന്വേഷണത്തില്‍
X

പത്തനംതിട്ട: അഞ്ച് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതിയെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളെ കാണാതായ കേസുകള്‍ സംബന്ധിച്ച് പുനരന്വേഷണം നടക്കുന്നതിനിടെയാണ് 26കാരിയായ ക്രിസ്റ്രീനാളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

2017 ജൂലൈയിലാണ് യുവതിയെ കാണാതായത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയില്‍ കുളച്ചല്‍ സ്വദേശിയായ ജോണ്‍സണു ഭാര്യ ക്രിസ്റ്റീനാളും കുട്ടികളും ആറന്മുള തെക്കേ മലയിലായിരുന്നു താമസം. യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസുകളില്‍ പുനരന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണത്തിനിടെയാണ് കോട്ടയം കൊടുങ്ങൂരില്‍ നിന്നും യുവതിയെ കണ്ടെത്തിയത്.

2017ല്‍ വീട് വിട്ടിറങ്ങിയ യുവതി ബംഗളൂരുവില്‍ ഒരു വര്‍ഷം ഹോം നഴ്‌സ് ആയി ജോലി ചെയ്യുകയും, പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരില്‍ താമസിച്ചുവരികയായിരുന്നു. ഈ കാലയളവിലൊന്നും തമിഴ്‌നാട്ടിലുള്ള ബന്ധുക്കളുമായി ഒന്നും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

യുവതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി കെ മനോജ്, എസ്‌ഐ ഹരീന്ദ്രന്‍ നായര്‍ , എഎസ്‌ഐ സജീഫ് ഖാന്‍ , എസ്‌സിപിഒ സലിം, സിപിഒ ലേഖ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Story Highlights: Police Found The Missing Woman In Pathanamthitta

Next Story

Popular Stories