Top

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താനായില്ല; കുട്ടിയെ അറിയില്ലെന്ന് തോളിലേറ്റിയ അൻസാർ

25 May 2022 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്വേഷ മുദ്രാവാക്യം വിളിച്ച  കുട്ടിയെ കണ്ടെത്താനായില്ല; കുട്ടിയെ അറിയില്ലെന്ന് തോളിലേറ്റിയ അൻസാർ
X

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുട്ടിയെ അറിയില്ലെന്നാണ് അൻസാർ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അൻസാർ നൽകിയിരിക്കുന്ന മൊഴി. അൻസാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെ കൂടി പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഡാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങൾ തെളിവുകളായി ശേഖരിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.

കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിനു പുറമെ ഇന്നലെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി എ നവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിൻ്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികൾ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പ്രകടനത്തിൻ്റെ സംഘാടകനായ ജില്ലാ പ്രസിഡൻറ് നവാസിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയാണ് പി എ നവാസിനെ കസ്റ്റഡിയിലെടുത്തത്.

Story Highlight: police can't find the boy in hate slogan case

Next Story

Popular Stories