Top

ആത്മഹത്യാക്കുറിപ്പില്‍ ബിടിഎസിനേക്കുറിച്ചും പരാമര്‍ശം; ഇന്റര്‍നെറ്റ് അഡിക്ഷന്‍ കാരണം പഠനത്തില്‍ പിന്നോക്കം പോകുന്നെന്നും കുറിപ്പില്‍

5 Jun 2022 4:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മഹത്യാക്കുറിപ്പില്‍ ബിടിഎസിനേക്കുറിച്ചും പരാമര്‍ശം; ഇന്റര്‍നെറ്റ് അഡിക്ഷന്‍ കാരണം പഠനത്തില്‍ പിന്നോക്കം പോകുന്നെന്നും കുറിപ്പില്‍
X

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതു മൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു കാരണമാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ബിടിഎസ് എന്ന സംഗീത ബാന്‍ഡിന്റെ വീഡിയോകളെക്കുറിച്ചും പെണ്‍കുട്ടി പറയുന്നുണ്ട്. തനിക്ക് സംഭവിച്ചത് ഉണ്ടാവാതിരിക്കാന്‍ സഹോദരിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പത്താം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും പെൺകുട്ടി എ പ്ലസ് നേടിയിരുന്നു. പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന കുട്ടി വളരെ പക്വതയോടെയാണ് എല്ലാത്തിനെയും സമീപിച്ചിരുന്നതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ലോക്ക്ഡൗണോടെയാണ് കുട്ടി ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ പെൺകുട്ടി സമൂഹ മാധ്യമങ്ങൾ അമിതമായി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 10 മണിക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

STORY HIGHLIGHTS: Plus One student commits suicide in Kallambalam

Next Story

Popular Stories