'എന്നാല്‍ എനിക്കതോര്‍മ്മയില്ല!'; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് 'കുത്തിപൊക്കി' പികെ ഫിറോസ്
ഇക്കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ പുതുതായി 175 മദ്യശാലകള്‍ കൂടി തുറക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്
17 Dec 2021 7:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് 2016 ഏപ്രിലില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് 'കുത്തിപൊക്കി' യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംസ്ഥാനത്ത് 175 മദ്യശാലകള്‍ക്ക് കൂടി ഇടതു സര്‍ക്കാര്‍ തുറക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഫിറാസ് മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ഓര്‍മ്മിപ്പിച്ചത്.
'ഞാനൊരു സത്യം പറഞ്ഞാല്‍ വിശ്വസിക്കോ?എന്നാല്‍ എനിക്കതോര്‍മ്മയില്ല!' എന്നാണ് ഫിറോസ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനു താഴെയിട്ട പരിഹാസ കമന്റ്.
ഇക്കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ പുതുതായി 175 മദ്യശാലകള്‍ കൂടി തുറക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മദ്യ വില്പന ശാലയിലെ തിരക്ക് നിയനത്രിക്കാനായി വാക്ക് ഇന്‍ മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്പനശാല എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തില്‍ മദ്യശാലകള്‍ പ്രവര്ത്തിക്കുന്നകതെന്നും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇത് കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മദ്യ വില്പന ശാലകളിലെ ക്യൂ പൊതുജനങ്ങള്ര്ര് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സഞ്ചാര സ്വാതന്ത്രത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മദ്യ ശാലകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് അറിയിച്ചത്.
2016 ഏപ്രില്‍ 16 ലെ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇപ്രകാരമാണ്,
കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നത്?
പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയില്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയില്‍ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഘട്ടം ഘട്ടമായി വന്‍കിട മദ്യശാലകള്‍ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യു ഡി എഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യ വിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകും?
യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാര്‍ഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്യ വര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാന്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണ്.
്എല്ഡിഎഫ്വരും എല്ലാംശരിയാകും..
#rejectUDF #electLDF
- TAGS:
- PK Firos
- Pinarayi Vijayan