Top

ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ദര്‍ശനത്തിനിടെ പികെ അബ്ദുറബ് കുഴഞ്ഞു വീണു

കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

6 March 2022 5:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ദര്‍ശനത്തിനിടെ പികെ അബ്ദുറബ് കുഴഞ്ഞു വീണു
X

ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദര്‍ശനത്തിനിടെ മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഹൈദരലി തങ്ങള്‍ക്ക് ആയിരങ്ങളാണ് അന്ത്യാലഞ്ജലി അര്‍പ്പിക്കാനായി മലപ്പുറം ടൗണ്‍ഹാളില്‍ എത്തിച്ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഖബറടക്കം നാളെ രാവിലെ ഒന്‍പതിന് പാണക്കാട് ജുമാ മസ്ജിദിലാണ് നടക്കുക.

ഇന്ന് രാവിലെയാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചത്. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഐസിയുവിലായിരുന്നു ഫെബ്രുവരി 22 മുതല്‍. ഇന്നലെ മുതലാണ് ആരോഗ്യനില വഷളായത്. ഇന്ന് രാവിലെ മുതല്‍ മരുന്നുകളോട് പ്രതികരിക്കാതായി. ഉച്ചയ്ക്ക് 12.40ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിറക്കി.

STORY HIGHLIGHTS: PK Abdurab collapsed during Hyder Ali Shihab Thangals's last rituals

Next Story