'വീട്ടില് വരില്ല, വന്നാൽ മിണ്ടാതിരിക്കും'; ദമ്പതികളുടെ സ്വഭാവത്തില് മാറ്റം കണ്ടിരുന്നെന്ന് കുടുംബം

നവീനും ഭാര്യ ദേവിയും, സുഹൃത്ത് ആര്യയും ബ്ലാക്ക് മാജിക് കെണിയിൽ പെട്ടതിന്റെ കൂടുതൽ സൂചനകൾ ആണ് പുറത്ത് വരുന്നത്.

dot image

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ സ്വഭാവത്തില് മാറ്റങ്ങൾ കണ്ടിരുന്നതായി കുടുംബം. കഴിഞ്ഞ ഒരു വർഷമായി നവീനിന്റെയും ദേവിയുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കളടക്കം പറയുന്നത്.

'വീട്ടിലേക്ക് വരാതിരിക്കുക, വീട്ടിൽ വന്നാൽ മിണ്ടാതിരിക്കുക അങ്ങനെ ആയിരുന്നു. ഇതൊക്കെ കാണുമ്പോൾ ബ്ലാക്ക് മാജിക്കിൽ പെട്ടത് ആണോ എന്ന് കുടുംബം സംശയിക്കുന്നുണ്ട്. ദേവിയുടെയും നവീന്റെയും ബന്ധു ആയ സൂര്യ കൃഷ്ണമൂർത്തി റിപ്പോർട്ടറിനോട് പറഞ്ഞു. നവീനും ഭാര്യ ദേവിയും, സുഹൃത്ത് ആര്യയും ബ്ലാക്ക് മാജിക് കെണിയിൽ പെട്ടതിന്റെ കൂടുതൽ സൂചനകൾ ആണ് പുറത്ത് വരുന്നത്. ടെലഗ്രാം വഴിയുള്ള ബ്ലാക്ക് മാജിക് ആണ് ആത്മഹത്യക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂവരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

മൂവരെയും കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് കേരള പൊലീസിന്റെ തീരുമാനം. വട്ടിയൂർക്കാവ് എസ് ഐ ഇന്ന് ഇറ്റാനഗറിലെത്തി. ബ്ലാക്ക് മാജിക് കെണിയിൽ പെട്ടെന്ന് സംശയിക്കുന്നതിനാൽ ഇവരുടെ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. നേരത്തെയും ഇവർ ഇറ്റാനഗറിൽ പോയിട്ടുണ്ടെന്നാണ് വിവരം. മരിക്കാൻ അരുണാചൽ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്നതും അന്വേഷണ വിധേയമാക്കും. ടെലഗ്രാം ബ്ലാക്ക് മാജിക്കിനായി സംസ്ഥാനത്തിന് പുറത്തുനിന്ന് വ്യാജ അക്കൗണ്ടുകൾ സ്വാധീനിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. മൂന്നുപേരുടെയും നവമാധ്യമ ഇടപെടലുകൾക്ക് പുറമേ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചും വിശദമായി അന്വേഷണം നടത്തും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

യുവതികളെ പ്രലോഭിപ്പിച്ചത് നവീൻ; പരലോകത്ത് ജീവിക്കുന്നവരുണ്ടെന്ന് വിശ്വസിപ്പിച്ചു
dot image
To advertise here,contact us
dot image