Top

'മുഖ്യമന്ത്രി പറഞ്ഞത് വ്യക്തം, മലയാള ഭാഷ അറിയുന്നവര്‍ക്ക് കാര്യം മനസിലാകും'; ആരോപണങ്ങളെ നിഷേധിച്ച് പി രാജീവ്

13 May 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി പറഞ്ഞത് വ്യക്തം, മലയാള ഭാഷ അറിയുന്നവര്‍ക്ക് കാര്യം മനസിലാകും; ആരോപണങ്ങളെ നിഷേധിച്ച് പി രാജീവ്
X

കൊച്ചി: പിടി തോമസിന്റെ മരണത്തോടെ വന്ന സൗഭാഗ്യമാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന കോണ്‍ഗ്രസ് ആരോപണത്തെ പ്രതിരോധിച്ച് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പി രാജീവ്. മുഖ്യമന്ത്രി എന്തു പറഞ്ഞാലും എതിര്‍ക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തം. തൃക്കാക്കരയിലെ മുമ്പത്തെ ജനവിധി തിരുത്താന്‍ അവസരം എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിനൊപ്പം ചരിത്രം തിരുത്തിയതിനൊപ്പം അന്ന് തൃക്കാക്കര നിന്നില്ല. മലയാള ഭാഷ അറിയുന്നവര്‍ക്ക് കാര്യം മനസിലാകുമെന്നും പി രാജീവ് പറഞ്ഞു.

വികസനമോ രാഷ്ട്രീയമോ കോണ്‍ഗ്രസ് പറയുന്നില്ല. കെ വി തോമസിന്റെ നിലപാട് വികസന രാഷ്ട്രീയമാണ്. കെ.വി തോമസിനെ പുറത്താക്കിയത് കോണ്‍ഗ്രസിന്റെ കാര്യമെന്നും പി രാജീവ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒഴുക്കാണ്. കോണ്‍ഗ്രസ് പ്രതിസന്ധിയിലും പരിഭ്രമത്തിലും. അതാണ് ഇത്തരം പ്രതികരണങ്ങള്‍. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വളരെ കാലം പ്രവര്‍ത്തിച്ച ഒരാള്‍ ആണ് കെവി തോമസ്. അദ്ദേഹം വികസനത്തെ പിന്തുണക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രി മാത്രമല്ല എല്ലാവരും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കും. ഒത്തുപിടിച്ചാല്‍ മലയും പോരും എന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: P RAJEEV RESPONSE ABOUT CONGRESS ALLEGATION

Next Story

Popular Stories