Top

'ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ'; പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് വി ഡി സതീശന്‍

'മഴക്കെടുതിയില്‍ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് , യു.ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം'

1 Aug 2022 11:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ; പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടറങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു.പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഉരുള്‍ പൊട്ടല്‍ ഭീക്ഷണി നിലനില്‍ക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകള്‍ ഒഴിവാക്കണം. ഈ മഴ ദിനങ്ങളില്‍ ജീവഹാനിയും കൂടുതല്‍ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കാം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകും. മഴക്കെടുതിയില്‍ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് , യു.ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.സര്‍ക്കാര്‍ സംവിധാനങ്ങള്‍ അങ്ങേയറ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം', വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Story Highlights: Opposition Will Support Heavy Rain Relief Works Says VD Satheesan

Next Story