Top

താത്ക്കാലിക ആശ്വാസം; വിഎസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

സോളാർ കമ്പനിയുടെ പിറകിൽ ഉമ്മൻചാണ്ടിയാണെന്നും സരിത നായരെ മുന്നിൽ നിർത്തി ഉമ്മൻചാണ്ടി കോടികൾ തട്ടിയെന്നും വിഎസ് ആരോപിച്ചിരുന്നു

22 Dec 2022 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താത്ക്കാലിക ആശ്വാസം; വിഎസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ
X

തിരുവനന്തപുരം: സോളാർ വിവാദവുമായി ബന്ധപ്പെട്ട് അപകീർത്തി പരാമർശം നടത്തിയതിന് വിഎസ് അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് ജില്ലാ കോടതി സ്റ്റേ. 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സബ് കോടതി ഉത്തരവിട്ടിരുന്നത്. 2013ൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഎസ് ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത്.

സോളാർ കമ്പനിയുടെ പിറകിൽ ഉമ്മൻചാണ്ടിയാണെന്നും സരിത നായരെ മുന്നിൽ നിർത്തി ഉമ്മൻചാണ്ടി കോടികൾ തട്ടിയെന്നും വിഎസ് ആരോപിച്ചിരുന്നു. താൻ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ വിഎസിന്റെ ആരോപണങ്ങൾ ഇടയാക്കിയതായി ഉമ്മൻചാണ്ടി മൊഴി നൽകി. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ സാധിക്കാതെ വന്നതോടെ പത്തു ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ പ്രിൻസിപ്പൽ സബ് ജഡ്ജി ഉത്തരവിടുകയായിരുന്നു.

അസുഖ ബാധിതനായാൽ വിഎസിന് കോടതിയിൽ നേരിട്ട് ഹാജരായ തന്റെ നിലപാട് പറയാൻ കഴിഞ്ഞിരുന്നില്ല. അ‍ഭിമുഖത്തിന്റെ ശരിപകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. അപകീർത്തി പരാമർശത്തിൽ 2014ൽ ആണ് ഉമ്മൻചാണ്ടി കേസ് നൽകിയിരുന്നത്. വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.

STORY HIGHLIGHTS: Oommen Chandy compensation case against vs district court stayed lower court order

Next Story

Popular Stories