Top

കാട്ടാക്കട മർദ്ദനം: ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായത് മെക്കാനിക്ക്

2 Oct 2022 7:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടാക്കട മർദ്ദനം: ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായത് മെക്കാനിക്ക്
X

തിരുവനന്തപുരം: കൺസെഷൻ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിൽവെച്ച് മർദ്ദിച്ച കേസിലെ പ്ര​തി​ക​ളി​ലൊ​രാ​ൾ​കൂ​ടി അറസ്റ്റിൽ. മെ​ക്കാ​നി​ക്കായ പ​ന്നി​യോ​ട് രാ​ജീ​വ് ന​ഗ​‍ർ സ്വദേശി അ​ജി​കു​മാ​റാണ് പിടിയിലായത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഞാ​യ​റാ​ഴ്ചയാണ് അ​ജി​കു​മാ​റിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സംഭവത്തിൽ ആദ്യ അറസ്റ്റ് സെപ്റ്റംബ‍ർ 30ന് രേഖപ്പെടുത്തിയിരുന്നു. കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ ആണ് അറസ്റ്റിലായത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ അനിൽകുമാർ, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എ​ന്നി​വ​രെ​യാ​ണ് ഇ​നി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള​ത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സെപ്റ്റംബർ 20നാണ് മകളുടെ കൺസെഷൻ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് കയ്യേറ്റം ചെയ്തത്. കൺസെഷൻ പുതുക്കാൻ മാസങ്ങൾക്ക് മുമ്പ് നൽകിയ കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കു തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത്.

STORY HIGHLIGHTS: One more accused in Kattakkada case has been arrested

Next Story

Popular Stories