Top

കോഴിക്കോട് ജില്ലയില്‍ ഒമിക്രോണ്‍ സമ്പര്‍ക്കം; റൂട്ട് മാപ്പ് തയ്യാറാക്കും

ഇന്ത്യയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഒമിക്രോണ്‍ കേസുകളും ബംഗ്‌ളൂരുവിലാണ്

3 Dec 2021 9:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് ജില്ലയില്‍ ഒമിക്രോണ്‍ സമ്പര്‍ക്കം; റൂട്ട് മാപ്പ് തയ്യാറാക്കും
X

അതിവ്യാപന ശേഷിയുള്ള കൊവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സമ്പര്‍ക്കം കോഴിക്കോട് ജില്ലയിലും. നവംബര്‍ 21 ന് യുകെയില്‍ നിന്ന് വന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു. നിലവില്‍ രോഗബാധിതന്റെ അമ്മക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ഇയാളുടെ സമ്പര്‍ക്കത്തില്‍ 4 ജില്ലകളില്‍ ഉള്ളവര്‍ ഉണ്ടെന്നാണ് സൂചന. എറണാകുളം അടക്കമുള്ള നാല് ജില്ലകളണിത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചു.

ഇന്ത്യയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഒമിക്രോണ്‍ കേസുകളും ബംഗ്‌ളൂരുവിലാണ്. 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനും ബെംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 46 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബഗ്‌ളൂരുവിലെത്തുന്നത്.

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശ യാത്ര നടത്തിയിട്ടില്ല. ഇരുവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നവരാണ്. രണ്ടുപേര്‍ക്ക് ചെറിയ തോതിലുള്ള രോഗലക്ഷണമേ ഉള്ളൂ. വിദേശ യാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഡോക്ടറുടെ യാത്രാ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും.



Next Story

Popular Stories