തോട്ടില്‍ കുളിക്കാനിറങ്ങി; കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്
20 Dec 2022 3:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: തോട്ടില്‍ കുളിക്കാനിറങ്ങിയ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം കിടങ്ങൂരിനടുത്ത് പാദുവയിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍(21), വര്‍ക്കല സ്വദേശി വജന്‍(21) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. തോട്ടില്‍ മുങ്ങിത്താണ വിദ്യാര്‍ത്ഥികളെ ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് പുറത്തെടുത്തത്. അപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
Story Highlights: Nursing Students Drowned In Kottayam
Next Story