Top

'പ്രോസിക്യൂട്ടറെ സഹായിക്കേണ്ട കാര്യമില്ല'; വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ജഡ്ജിയുടെ ശകാരം

കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് രേഖകളും ലാപ്‌ടോപ്പിലെ ശബ്ദസന്ദേശങ്ങളും എടുക്കാന്‍ എളുപ്പമായതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ സഹായിക്കുന്നതെന്ന് പ്രോസിക്യൂഷന്‍

26 May 2022 1:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രോസിക്യൂട്ടറെ സഹായിക്കേണ്ട കാര്യമില്ല; വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ജഡ്ജിയുടെ ശകാരം
X

കൊച്ചി: പ്രോസിക്യൂട്ടറെ സഹായിച്ചതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ജഡ്ജിയുടെ ശകാരം. നടിയെ ആക്രമിച്ച കേസിലെ ശബ്ദരേഖയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജഡ്ജി പൊലീസ് ഉദ്യോഗസ്ഥരെ ശകാരിച്ചത്.

കോടതിക്കുള്ളില്‍ പ്രോസിക്യൂട്ടറെ സഹായിക്കേണ്ട കാര്യമില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ എല്ലാ കോടതിയിലും സമാനമായ രീതിയില്‍ പ്രോസിക്യൂട്ടറെ സഹായിക്കാറുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അതിനാല്‍ രേഖകളും ലാപ്‌ടോപ്പിലെ ശബ്ദസന്ദേശങ്ങളും എടുക്കാന്‍ അവര്‍ക്ക് എളുപ്പമായതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ സഹായിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇതിന് സമാനമായി ജഡ്ജി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി വീണ്ടും തള്ളി. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ആവശ്യം നേരത്തേ തന്നെ തള്ളിയതാണല്ലോ എന്ന് കോടതി പ്രതികരിച്ചു. കോടതി ഉത്തരവ് അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ ശ്രമങ്ങള്‍ തെളിവുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

Story Highlights : 'No need to help prosecutor'; Judge's reprimand woman police officer again

Next Story