വിവാഹ ഫോട്ടോഷൂട്ട്; നവവരന് മുങ്ങിമരിച്ചു
കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം
4 April 2022 9:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരന് മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.
വധുവും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവരിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഴുക്കില്‍പ്പെട്ടത് കണ്ടതിനെത്തുടര്‍ന്ന് കൂടെയുള്ളവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, യുവാവിന്റെ ജീവന് രക്ഷിക്കാനായില്ല.
കുറ്റ്യാടി പുഴയുടെ ചവറം മൂഴി ഭാഗത്താണ് സംഭവം. മാര്‍ച്ച് 14നായിരുന്നു ഇവരുടെ വിവാഹം.
STORY HIGHLIGHTS: Newly married groom drowned and died in Kozhikode Kuttiady