Top

ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മ്മാണം തുടങ്ങി; പശുക്കള്‍ക്കു പാട്ടു കേള്‍ക്കാന്‍ മ്യൂസിക് സിസ്റ്റവും ആലോചനയില്‍

2.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു

29 Sep 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മ്മാണം തുടങ്ങി; പശുക്കള്‍ക്കു പാട്ടു കേള്‍ക്കാന്‍ മ്യൂസിക് സിസ്റ്റവും ആലോചനയില്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ പുതിയ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം തുടങ്ങി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബാലരാമപുരം സ്വദേശിക്കാണ് കരാര്‍ ചുമതല.

ക്ലിഫ് ഹൗസില്‍ നിലവില്‍ 5 പശുക്കളുണ്ട്. ഇതിന് പുറമെയാണ് 6 പശുക്കളെ കൂടി പ്രവേശിപ്പിക്കാന്‍ പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്. പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ തൊഴുത്തില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചിക്കുന്നുണ്ട്. രണ്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജോലിക്കാര്‍ക്ക് താമസിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 800 ചതുരശ്ര അടിയില്‍ പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്. ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറിയുമുണ്ടാകും. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.

Story Highlights: New Cattle Shed Work Started In Cliff House

Next Story