സംസ്ഥാനത്ത് എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട്; ജാഗ്രത

നാല് ചെറു അണക്കെട്ടുകളിലും റെഡ് അലർട്ടുണ്ട്.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ചെറു അണക്കെട്ടുകളിലും റെഡ് അലർട്ടുണ്ട്. മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റിയാടി, ബാണാസുര സാഗർ എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. വാഴാനി, പീച്ചി, മീങ്കര, മംഗലം അണക്കെട്ടുകളിലാണ് റെഡ് അലർട്ട്.

അതേസമയം സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ - ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image