Top

'ഭീതി പരത്തി രൂപമാറ്റം'; കാറുടമക്കെതിരെ നടപടിയെടുത്ത് എംവിഡി

നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികള്‍ എടുക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ നിര്‍ദേശിച്ചു.

25 Oct 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീതി പരത്തി രൂപമാറ്റം; കാറുടമക്കെതിരെ നടപടിയെടുത്ത് എംവിഡി
X

തിരുവനന്തപുരം: റോഡില്‍ ഭീതി പരത്തി രൂപമാറ്റം വരുത്തിയ കാറിനെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. കെഎല്‍ 19 എം 9191 എന്ന നമ്പറിലുള്ള കാറാണ് സൈലന്‍സറില്‍ നിന്നും തീ പുറത്തേക്ക് വരുന്ന രീതിയില്‍ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നാണ് എംവിഡി നടപടി.

തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയുടെ വീട്ടില്‍ എത്തി കാര്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്. കൂടാതെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികള്‍ എടുക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ നിര്‍ദേശിച്ചു.

വടക്കഞ്ചേരി വാഹനാപകടത്തിനു ശേഷം റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുമാണ് തീരുമാനം.

Story Highlights: MVD action against car owner for vehicle alteration

Next Story