'ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ തണലിലാവരുത്'; ഓര്‍മ്മിപ്പിച്ച് എം വി ജയരാജന്‍
കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
11 Dec 2021 12:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി ഘടകങ്ങളും നേതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാര്‍ട്ടിയുടെ തണലില്‍ വളരാന്‍ ഇത്തരം സംഘടനകളെ അനുവദിക്കരുത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കടന്നു വരവ് ശ്രദ്ധിക്കുകയും, ഇത്തരക്കാര്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പാര്‍ട്ടി ഘടകങ്ങള്‍ പരിശോധിക്കുകയും ചെയ്യണം. ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് എടുത്തതാണെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വികസന വിരുദ്ധരെ ഒറ്റപ്പെടുത്തുക എന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. നേട്ടങ്ങള്‍ക്കൊപ്പം കോട്ടങ്ങളും സ്വയം വിമര്‍ശനങ്ങളും അടങ്ങിയ റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
തെരഞ്ഞെടുപ്പ് വിഷയങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ കോര്‍പറേഷനിലെയും, കടമ്പൂരിലെയും കനത്ത പരാജയം പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. രണ്ടും വലിയ തിരിച്ചടിയാണ്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് നടത്തുന്നതിനോടൊപ്പം വികസന വിരുദ്ധരെ ഒറ്റപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനവും പാര്‍ട്ടി ഏറ്റെടുക്കും. കെ റെയില്‍ പദ്ധതി തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയുടെ കാലത്തായിരുന്നു, എന്നാല്‍ ഇന്ന് അവര്‍ തന്നെ പദ്ധതിയെ എതിര്‍ക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
- TAGS:
- Gunda Attack
- CPIM
- MV Jayarajan