Top

'സിപിഐഎം മതത്തിന് എതിരല്ല'; വിശ്വാസവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍

ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയും ഇല്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും എം വി ഗോവിന്ദന്‍

1 Jan 2023 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: പാര്‍ട്ടി മതത്തിന് എതിരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിശ്വാസവിരുദ്ധവും മത വിരുദ്ധവുമായ ഒന്നും ഉണ്ടാകില്ല. പാഠ്യപദ്ധതിയില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിനിടെയായിരുന്നു സിപിഐഎം സംസ്ഥാന സൈക്രട്ടറിയുടെ പ്രസ്താവന.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരാണെന്ന പ്രാചരവേല മുസ്ലീം ജനവിഭാഗത്തിനുള്ളില്‍ ഒരു വിഭാഗം നടത്തി. ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയും ഇല്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമായിരുന്നു. മന്ത്രിമാരും പോളിറ്റിബ്യൂറോ അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് വീടുകളിലേക്ക് എത്തുക. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചരണം മുന്‍നിര്‍ത്തിയാണ് ഗൃഹസന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ജനുവരി 21 വരെയാണ് പ്രചാരണ പരിപാടി പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.

Story highlights: MV Govindan said that CPIM is not against religion


Next Story